പാലക്കാട്: സൗമ്യ സംഭവത്തിന് സമാനമായി ലേഡീസ് കമ്പാർട്ട്മെൻറിൽ ഇതര സംസ്ഥാനക്കാരെൻറ ആക്രമണം. മനക്കരുത്തുകൊണ്ടും ഭാഗ്യംകൊണ്ടും മാത്രം പെൺകുട്ടി രക്ഷപ്പെട്ടു. പ്രതി മഹാരാഷ്ട്ര ഔറംഗാബാദ് സ്വദേശി ലക്ഷ്മൺ അണ്ണ ഗെയ്ക്ക്വാദ് (20) പിടിയിലായി. പാലക്കാട് റെയിൽവേ പൊലീസ് കേസെടുത്തു. കൊല്ലത്തുനിന്ന് വരികയായിരുന്ന പാലരുവി എക്സ്പ്രസിലെ ലേഡീസ് കമ്പാർട്ട്മെൻറിൽ വ്യാഴാഴ്ച ഉച്ചക്ക് 12.30ന് ഒറ്റപ്പാലത്തിനും പാലക്കാടിനുമിടയിലാണ് സംഭവം.
രണ്ട് സ്ത്രീകൾ മാത്രമുള്ള കമ്പാർട്ട്മെൻറിൽ ഒറ്റപ്പാലത്തുനിന്ന് കയറിയ ഇതര സംസ്ഥാനക്കാരൻ പെൺകുട്ടിയെ ആക്രമിക്കുകയായിരുന്നു. മൊബൈൽ ഫോണും പഴ്സും കവരുകയായിരുന്നു ലക്ഷ്യം. പെൺകുട്ടിയും കൂടെയുണ്ടായിരുന്ന യാത്രക്കാരിയും ഇയാളുമായി മൽപിടിത്തം നടത്തുകയും ടോയ്ലറ്റിൽ ഒാടിക്കയറി കുറ്റിയിടുകയും ചെയ്തു. പാലക്കാട് വരെ ടോയ്ലറ്റിൽ ഒളിച്ചിരുന്ന് ഫോൺ വഴി പാലക്കാട് ആർ.പി.എഫിൽ അറിയിച്ചു. തുടർന്ന് ഒലവക്കോട് സ്റ്റേഷനിലിറങ്ങി. ഒരു മണിക്കൂർ തിരച്ചിലിനൊടുവിൽ പ്രതിയെ കണ്ടെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.