കോഴിക്കോട്: സ്വന്തം ഇഷ്ടപ്രകാരം മതപരിവർത്തനം ചെയ്ത ഹാദിയയുടെ വിവാഹം റദ്ദാക്കിയ ഹൈകോടതി വിധി നഗ്നമായ മൗലികാവകാശ ലംഘനമാണെന്നും നീതിക്കുവേണ്ടിയുള്ള പോരാട്ടത്തിൽ യുവതിക്കൊപ്പം നിൽക്കുമെന്നും ഗേൾസ് ഇസ്ലാമിക് ഓർഗനൈസേഷൻ സംസ്ഥാന സെക്രേട്ടറിയറ്റ്.
ജനാധിപത്യ, മതേതര സ്വഭാവമുള്ള ഭരണഘടനയും നിയമങ്ങളും നിലനിൽക്കുന്ന രാജ്യത്ത് ഇസ്ലാമിക നിയമങ്ങളുടെ അടിസ്ഥാനത്തിൽ നടന്ന വിവാഹത്തെ അസാധുവാക്കുന്നത് മുസ്ലിം സ്വത്വത്തോട് മുൻവിധിയോടെയുള്ള സമീപനമാണെന്നും ശരീഅത്തിനെ അവഹേളിക്കുന്ന നിലപാടുകളെ നിയമപരമായിത്തന്നെ ചെറുക്കുമെന്നും സംസ്ഥാന പ്രസിഡൻറ് അഫീദ അഹമ്മദ് വ്യക്തമാക്കി. ഈ വിഷയത്തിൽ ഹാദിയക്കും ഷെഫിൻ ജഹാനും ജി.ഐ.ഒ പിന്തുണ അറിയിച്ചിട്ടുണ്ട്. നിയമപോരാട്ടത്തിൽ അവർക്കൊപ്പം നിൽക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.