വംശീയ കൊലപാതകം: നിയമ നടപടി വേഗത്തിലാക്കണം -സോളിഡാരിറ്റി

കോഴിക്കോട്: അന്വേഷണം പോലും പുരോഗമിക്കാത്ത വംശീയ കൊലപാതകങ്ങളുടെ നിയമനടപടികൾ വേഗത്തിലാക്കാനുള്ള ഉത്തരവാദിത്തം പൊലീസിനും സർക്കാറിനും മേൽ വർധിപ്പിക്കുന്നതാണ് മധു കേസിലെ നാൾവഴികളെന്ന് സോളിഡാരിറ്റി യൂത്ത്മൂവ്മെന്റ്. മർദനോപാധിയായി പൊലീസ് മാറിയ സന്ദർഭത്തിലെല്ലാം വംശീയ കൊലപാതകങ്ങളിലെ പ്രതികളെ ജുഡീഷ്യറി സംരക്ഷിക്കുന്ന നിലപാടാണ് കണ്ടത്.

വാടാനപ്പള്ളിയിൽ പൊലീസ് മർദനത്തെ തുടർന്ന് ജീവനൊടുക്കിയ വിനായകന് അഞ്ചു വർഷം കഴിഞ്ഞിട്ടും നീതി ലഭിച്ചിട്ടില്ല. മാത്രമല്ല, ജാതിയധിക്ഷേപം നടത്തിയതിന് സസ്പെൻഡ് ചെയ്യപ്പെട്ട പൊലീസ് ഉദ്യോഗസ്ഥരെ സർവിസിൽ തിരിച്ചെടുത്തിരിക്കുകയാണ് -സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് സി.ടി. സുഹൈബ് പറഞ്ഞു.

Tags:    
News Summary - Genocide: Legal action must be expedited -Solidarity

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.