ഗായത്രിയും മാതാപിതാക്കളും

സാമ്പത്തിക പിന്തുണക്ക്​ ആരുമില്ല; ഗായത്രി ദേവിയുടെ ഡോക്ടർ എന്ന സ്വപ്നം അകലുന്നു ​

മുഹമ്മ: പഠനത്തിൽ മിടുക്കിയായ എസ്.ഗായത്രിദേവിക്ക് ഡോക്ടർ ആകണം. എന്നാൽ ആ വഴി തിരഞ്ഞെടുക്കാൻ സാമ്പത്തികമായി പിന്തുണക്കാൻ ആരുമില്ലെന്ന സങ്കടത്തിലാണ്​ ഈ വിദ്യാർഥി.

പണം കണ്ടെത്താൻ പല വാതിലുകളിലും മുട്ടിയെങ്കിലും നിരാശയായിരുന്നു ഫലം. കഞ്ഞിക്കുഴി പഞ്ചായത്ത് പത്താം വാർഡ് കിഴക്കേ തകിടിയിൽ ശിവപ്രസാദിന്‍റെയും സുജാതയുടെയും മകളാണ് ഗായത്രി ദേവി.

ഒന്നാം ക്ലാസു മുതൽ പഠനത്തിൽ മികവ് പുലർത്തിയ ഗായത്രിദേവിക്ക് എസ്.എസ്.എൽ.സിക്കും, പ്ലസ് ടുവിനും എല്ലാ വിഷയങ്ങൾക്കും എ പ്ലസും നല്ല മാർക്കും ഉണ്ട്. എന്നാൽ തുടർ പഠനം മുടങ്ങിയ നിലയിലാണ്. പഠിച്ച് മുന്നേറണമെന്ന് ആഗ്രഹമുണ്ടെങ്കിലും ദരിദ്രരായ മാതാപിതാക്കൾക്ക് അതിന് കഴിയുന്നില്ല. ശിവ പ്രസാദും സുജാതയും ലോട്ടറി വിൽപന നടത്തിയാണ് കുടുംബം പോറ്റുന്നത്.

കോവിഡ് മൂലം ലോട്ടറി വിൽപന നിലച്ചത് ഈ കുടുംബത്തെ സാരമായി ബാധിച്ചിരുന്നു. ഇ.എം.എസ്.ഭവന പദ്ധതി പ്രകാരം ലഭിച്ച വീട് പണി പൂർത്തിയായിട്ടില്ല. അത് എങ്ങനെ പൂർത്തിയാക്കുമെന്നും ഇവർക്ക് നിശ്ചയമില്ല. ഇതിനിടയിൽ സുജാതയെയും ശിവപ്രസാദിനെയും പലവിധ രോഗങ്ങളും അലട്ടുന്നുണ്ട്. മാസം 5000 ലധികം രുപ ഇരുവർക്കും ചികിത്സക്ക്​ വേണ്ടി വരുന്നു. മകളുടെ വിദ്യാഭ്യാസം നല്ല രീതിയിൽ നടക്കണമെന്ന് ആഗ്രഹിക്കുന്ന കുടുംബം സുമനസുകളുടെ സഹായം തേടുകയാണ്.

ഇതിനായി പത്താം വാർഡംഗം ഫെയ്സി.വി. ഏറനാടിന്‍റെയും സുജാതയുടെയും പേരിൽ കേരള ബാങ്ക് മുഹമ്മശാഖയിൽ ജോയന്‍റ്​ അക്കൗണ്ട് ആരംഭിച്ചിട്ടുണ്ട്. അക്കൗണ്ട് നമ്പർ: 40171030000066. IFSC:UTIBOSADC83 ,ഫോൺ: 812945 4783, 25 441765764


Tags:    
News Summary - Gayatri Devi's dream of becoming a doctor is falling aparti's dream of becoming a doctor is falling apart

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.