കണ്ണൂര്‍: തദ്ദേശ സ്ഥാപനങ്ങളിലെ തെരഞ്ഞെടുപ്പ് വിജയത്തിനു പിന്നാലെ തദ്ദേശ സ്ഥാപന മേധാവികളുടെ അസോസിയേഷന് സംസ്ഥാന ഭാരവാഹി സ്ഥാനം ആദ്യമായി യു.ഡി.എഫിന് ലഭിക്കുന്നു. പഞ്ചായത്ത്, നഗരസഭ, ബ്ലോക്ക് പഞ്ചായത്ത്, കോർപറേഷന് അധ്യക്ഷന്മാര്ക്ക് വെവ്വേറെ അസോസിയേഷനുകളാണുള്ളത്.
നഗരസഭ ചെയര്മാന്മാരുടെ അസോസിയേഷനുകള്‍ ഒഴികെ എല്ലാം എല്‍.ഡി.എഫ് നേതാക്കളാണ് കാലങ്ങളായി ഭാരവാഹികളായിട്ടുള്ളത്. എന്നാല്‍ ഇത്തവണ എല്ലാ അസോസിയേഷനുകളിലും യു.ഡി.എഫ് നേതാക്കളാണ് ഭാരവാഹികളായി വരിക. മുഴുവന്‍ തദ്ദേശ സ്ഥാപനങ്ങളുടെ അധ്യക്ഷന്മാര് അംഗങ്ങളായ അസോസിയേഷന് സംസ്ഥാന ഭാരവാഹികളുമായാണ് സംസ്ഥാന സര്‍ക്കാര്‍ ഭരണപരമായ ചര്‍ച്ചകള്‍ നടത്താറുള്ളത്. ബ്ലോക്ക് പഞ്ചായത്ത് അസോസിയേഷന് സംസ്ഥാന പ്രസിഡന്റ് തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായിരുന്ന സി.എന്‍. കൃഷ്ണനാണ്. ഗ്രാമ പഞ്ചായത്ത് അസോസിയേഷന് സംസ്ഥാന പ്രസിഡന്റ് സി.പി.എം നേതാവ് അശോകനാണ്. അടുത്ത ദിവസങ്ങളില്‍തന്നെ പുതിയ അസോസിയേഷന് നിലവില്‍ വരും. അതേസമയം, ജില്ല പഞ്ചായത്ത് പ്രസിഡന്റുമാരുടെ അസോസിയേഷനില്‍ ഏഴ് വീതം യു.ഡി.എഫ്, എല്‍.ഡി.എഫ് അംഗങ്ങളാണ് ഉണ്ടാവുക. ഇവിടെ ഭാരവാഹി സ്ഥാനങ്ങള്‍ ഇരു മുന്നണികളും പങ്കുവെക്കാനാണ് സാധ്യത.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.