Posted On
date_range Updated On
date_range അമ്പലവയലിലെ റിസോര്‍ട്ടില്‍ യുവതിയെ കൂട്ടബലാത്സംഗം ചെയ്തെന്ന് പരാതി
അമ്പലവയൽ (വയനാട്): അമ്പലവയലിലെ റിസോര്‍ട്ടില്‍ കര്‍ണാടക സ്വദേശിയായ യുവതിയെ കൂട്ടബലാത്സംഗം ചെയ്തെന്ന് പരാതി. അമ്പലവയലില്‍ രണ്ടുമാസം മുമ്പ് പ്രവര്‍ത്തനം തുടങ്ങിയ സ്വകാര്യ റിസോര്‍ട്ടിലാണ് സംഭവം. റിസോര്‍ട്ടില്‍ അതിക്രമിച്ചെത്തിയ അഞ്ചംഗ സംഘം യുവതിയെ പീഡിപ്പിച്ചെന്നാണ് പരാതി.
സുല്‍ത്താന്‍ ബത്തേരി ഡിവൈ.എസ്.പിയുടെ നേതൃത്വത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. കര്‍ണാടകയില്‍നിന്ന് യുവതിയെ ജോലിക്ക് കൊണ്ടുവന്ന റിസോര്‍ട്ട് ഉടമകളെ പൊലീസ് കസ്റ്റഡിയിലെടുത്തു. അന്വേഷണം ഊർജിതമാണെന്നും പ്രതികളെ ഉടന്‍ പിടികൂടുമെന്നും പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.