മോശമായി നോക്കിയെന്ന് പെൺകുട്ടിയുടെ പരാതി; പൊലീസ് വീട്ടിലെത്തിയപ്പോൾ 53കാരൻ മരിച്ചനിലയിൽ, തലയിലും മുഖത്തും മുറിവ്
ചേർത്തല: ആലപ്പുഴ തണ്ണീർമുക്കത്ത് 53കാരനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. തണ്ണീർമുക്കം പഞ്ചായത്ത് 14ാം വാർഡ് വെറുങ്ങിൽച്ചുവട് പടിഞ്ഞാറ് വേലിക്കകത്ത് വീട്ടിൽ സന്തോഷാണ് മരിച്ചത്. ഞായറാഴ്ച രാവിലെ പൊലീസാണ് മൃതദേഹം കണ്ടെത്തിയത്.
സന്തോഷിന്റെ തലയിലും മുഖത്തും മുറിവേറ്റ പാടുകളുണ്ട്. വീടിന്റെ വാതിൽ തുറന്ന നിലയിലായിരുന്നു. ഭാര്യയും മക്കളുമായി പിണങ്ങിക്കഴിഞ്ഞിരുന്ന സന്തോഷ് വീട്ടിൽ ഒറ്റക്കായിരുന്നു താമസം. സമീപവാസികളുമായി സമ്പർക്കം പുലർത്തിയിരുന്നില്ല.
തന്നെ മോശമായി നോക്കിയെന്ന് ആരോപിച്ച് കഴിഞ്ഞദിവസം ഒരു പെൺകുട്ടി സന്തോഷിനെതിരെ മുഹമ്മ പൊലീസിൽ പരാതി നൽകിയിരുന്നു. പരാതി ലഭിച്ചതിനെ തുടർന്ന് ഇയാളെ സ്റ്റേഷനിലേക്ക് വിളിപ്പിച്ചെങ്കിലും ഹാജരായിരുന്നില്ല. തുടർന്ന് ഞായറാഴ്ച പൊലീസ് സന്തോഷിന്റെ വീട്ടിലെത്തുകയായിരുന്നു. പരിശോധനയിലാണ് ഇയാളെ വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. മൃതദേഹം കണ്ടെത്തിയ മുറിക്ക് സമീപത്തുനിന്ന് ഒരു മുളകഷ്ണം പൊലീസ് കണ്ടെത്തു. സംഭവത്തിൽ പൊലീസ് അന്വേഷണം തുടരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.