നിനിത കണിച്ചേരിയുടെ നിയമനത്തിനെതിരായ പരാതിയിൽ നിന്ന് ഡോ. ടി. പവിത്രൻ പിന്മാറി

കോഴിക്കോട്: കാലടി സർവകലാശാലയിലെ മലയാളം അസി. പ്രഫസർ തസ്തികയിലേക്കുള്ള നിനിത കണിച്ചേരിയുടെ നിയമനത്തില്‍ എതിര്‍പ്പറിയിച്ച് വൈസ് ചാൻസലർക്ക് കത്തയച്ച വിഷയ വിദഗ്ധരിൽ ഒരാളായ ഡോ. ടി. പവിത്രൻ പരാതിയിൽ നിന്ന് പിൻമാറി. പിൻമാറിയെന്ന് കാണിച്ച് ഇദ്ദേഹം വി.സിക്ക് കത്തയച്ചു.

വിഷയ വിദഗ്ധർക്കാണ് നിയമനത്തിൽ അധികാരമെന്ന് കരുതിയാണ് വിയോജനമറിയിച്ചതെന്നാണ് ഡോക്ടർ പി. പവിത്രന്‍റെ വിശദീകരണം. ഇദ്ദേഹത്തിന്‍റെ കത്ത് ലഭിച്ചതായി വൈസ് ചാൻസലർ സ്ഥിരീകരിച്ചു.

ഡോ. ഉമര്‍തറമേല്‍, ഡോ. ടി. പവിത്രന്‍, ഡോ. കെ.എം. ഭരതന്‍ എന്നിവരായിരുന്നു അസി. പ്രഫസർ ഇന്‍റർവ്യൂ ബോഡിലുണ്ടായിരുന്ന വിഷയ വിദഗ്ധർ. തങ്ങൾ നൽകിയ റാങ്ക് പട്ടിക അട്ടിമറിച്ചതായാണ് ഇവർ പരാതിപ്പെട്ടത്. ഡോ. ഉമര്‍തറമേല്‍ സമൂഹമാധ്യമങ്ങളിലൂടെ ഇക്കാര്യം വ്യക്തമാക്കിയിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.