മെസ്സിയുടെ പേരിലെ തട്ടിപ്പ്​: ഉന്നത ഉദ്യോഗസ്ഥരുടെ ഒത്താശയിൽ 25.78 കോടിയുടെ നികുതി​ വെട്ടിപ്പ്​

 തി​രു​വ​ന​ന്ത​പു​രം: ഫു​ട്​​ബാ​ൾ ഇ​തി​ഹാ​സം ല​യ​ണ​ൽ മെ​സ്സി​യെ​യും അ​ർ​ജ​ന്‍റീ​ന ടീ​മി​നെ​യും കേ​ര​ള​ത്തി​ൽ എ​ത്തി​ക്കാ​നെ​ന്ന പേ​രി​ൽ ന​ട​ന്ന ഇ​ട​പാ​ടു​ക​ളി​ൽ 25.78 കോ​ടി രൂ​പ​യു​ടെ നി​കു​തി വെ​ട്ടി​പ്പ്​ ന​ട​ന്ന​താ​യി ജി.​എ​സ്.​ടി പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന്‍റെ (എ​സ്.​ഐ.​ടി) അ​ന്തി​മ റി​പ്പോ​ർ​ട്ട്. സം​ഭ​വ​ത്തി​ൽ ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ഒ​ത്താ​ശ​യു​ണ്ടാ​യി​രു​ന്ന​താ​യും റി​പ്പോ​ർ​ട്ടി​ൽ വ്യ​ക്ത​മാ​ക്കു​ന്നു. ജി.​എ​സ്.​ടി ആ​സ്ഥാ​ന​ത്തെ ഡെ​പ്യൂ​ട്ടി ക​മീ​ഷ​ണ​ര്‍വ​രെ ഇ​ട​പെ​ട്ടെ​ന്നും സ്പോ​ണ്‍സ​റാ​യ റി​പ്പോ​ർ​ട്ട​ർ ബ്രോ​ഡ്കാ​സ്റ്റി​ങ് ക​മ്പ​നി (ആ​ർ.​ബി.​സി) അ​ക്കൗ​ണ്ടി​ല്‍ കോ​ടി​ക​ള്‍ വ​ന്ന​തി​ല്‍ ദു​രൂ​ഹ​ത​യു​ള്ള​തി​നാ​ൽ ഇ​തു​സം​ബ​ന്ധി​ച്ച്​ കേ​ന്ദ്ര ഏ​ജ​ന്‍സി​ക​ള്‍ അ​ന്വേ​ഷി​ക്കാ​ൻ റി​പ്പോ​ർ​ട്ട് ശി​പാ​ർ​ശ ചെ​യ്തു.

സ്പോ​ൺ​സ​റി​ൽ​നി​ന്ന് നി​കു​തി ഈ​ടാ​ക്കു​ന്ന​ത് ഉ​ദ്യോ​ഗ​സ്ഥ​ർ മ​നഃ​പൂ​ർ​വം വൈ​കി​പ്പി​ച്ച​താ​യി റി​പ്പോ​ർ​ട്ടി​ൽ പ​റ​ഞ്ഞു. സ്പോ​ണ്‍സ​റി​ൽ​നി​ന്ന് നി​കു​തി ഉ​ട​ൻ ഈ​ടാ​ക്ക​ണ​മെ​ന്നും ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രെ ന​ട​പ​ടി എ​ടു​ക്ക​ണ​മെ​ന്നും ശി​പാ​ർ​ശ​യു​ണ്ട്. വീ​ഴ്ച​യു​ണ്ടാ​യി​ട്ടും ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ർ സം​ശ​യ​ക​ര​മാ​യ മൗ​നം പാ​ലി​ച്ചു. അ​ന്വേ​ഷ​ണ​ത്തി​ൽ കാ​ഞ്ഞ​ങ്ങാ​ട് ഇ​ന്റ​ലി​ജ​ൻ​സ് ഓ​ഫി​സ​ർ ബോ​ധ​പൂ​ർ​വം കാ​ല​താ​മ​സം വ​രു​ത്തി​യ​താ​യി എ​സ്.​ഐ.​ടി ക​ണ്ടെ​ത്തി.

നി​കു​തി വെ​ട്ടി​പ്പ്​ സം​ബ​ന്ധി​ച്ച അ​ന്വേ​ഷ​ണം മ​റ്റൊ​രു യൂ​നി​റ്റി​ലേ​ക്ക് അ​ടി​യ​ന്ത​ര​മാ​യി മാ​റ്റ​ണം. ബാ​ഹ്യ​സ​മ്മ​ർ​ദ​ങ്ങ​ളു​ണ്ടാ​യോ എ​ന്ന് അ​ന്വേ​ഷി​ക്ക​ണം. വീ​ഴ്ച വ​രു​ത്തി​യ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രെ അ​ച്ച​ട​ക്ക ന​ട​പ​ടി​ക്കും ശി​പാ​ർ​ശ​യു​ണ്ട്. അ​ന്വേ​ഷ​ണ​ത്തി​ലും പു​രോ​ഗ​തി​യി​ലും ബാ​ഹ്യ​സ്വാ​ധീ​നം / ഒ​ത്താ​ശ​യു​ണ്ടാ​കാ​ൻ സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ വി​ഷ​യം സ്വ​ത​ന്ത്ര അ​ന്വേ​ഷ​ണ​ത്തി​ന്​ കൈ​മാ​റാ​മെ​ന്നാ​ണ് എ​സ്.​ഐ.​ടി ശി​പാ​ർ​ശ.

ര​ണ്ടു ധ​ന​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ൾ കോ​ടി​ക​ൾ ന​ൽ​കി​യ​തി​ൽ സം​ശ​യ​ങ്ങ​ളു​ണ്ട്. ആ​ർ.​ബി.​സി ക​മ്പ​നി ജി.​എ​സ്.​ടി കാ​ണി​ച്ച​തി​ൽ പൊ​രു​ത്ത​ക്കേ​ടു​ക​ൾ ക​ണ്ടെ​ത്തി. കൊ​ച്ചി ക​ലൂ​ർ സ്റ്റേ​ഡി​യം ന​വീ​ക​ര​ണ​ത്തി​ന് ചെ​ല​വാ​ക്കി​യ​ത് എ​ട്ടു​ കോ​ടി രൂ​പ​യാ​ണെ​ണ്. എ​ന്നാ​ൽ, സ്​​പോ​ൺ​സ​ർ അ​വ​കാ​ശ​പ്പെ​ട്ട​ത് 70 കോ​ടി ചെ​ല​വാ​ക്കി​യെ​ന്നാ​ണ്. ഇ​തു​വ​ഴി ക​ണ​ക്കു​ക​ളി​ൽ കൃ​ത്രി​മം കാ​ണി​ച്ച് ഭീ​മ​മാ​യ തു​ക​യു​ടെ ത​ട്ടി​പ്പാ​ണ് ന​ട​ന്ന​ത്. നി​കു​തി​യി​ന​ത്തി​ൽ സ​ർ​ക്കാ​റി​​ന്​ ല​ഭി​ക്കേ​ണ്ട വ​രു​മാ​നം സം​ര​ക്ഷി​ക്കാ​നും കു​ടി​ശ്ശി​ക തി​രി​ച്ചു​പി​ടി​ക്കാ​നും ക​ർ​ശ​ന​വും സ​മ​യ​ബ​ന്ധി​ത​വു​മാ​യ ന​ട​പ​ടി​ക​ൾ എ​ത്ര​യും​വേ​ഗം ആ​രം​ഭി​ക്കാ​ൻ റി​പ്പോ​ർ​ട്ട് ശി​പാ​ർ​ശ ചെ​യ്തു.

കേസെടുത്ത് എസ്​.ഐ.ടി

സ്വ​ന്തം ലേ​ഖ​ക​ൻ

തി​രു​വ​ന​ന്ത​പു​രം: ഫു​ട്​​ബാ​ൾ ഇ​തി​ഹാ​സം ല​യ​​ണ​ൽ മെ​സ്സി​യെ​യും അ​ർ​ജ​ന്‍റീ​ന ടീ​മി​നെ​യും കേ​ര​ള​ത്തി​ൽ കൊ​ണ്ടു​വ​രു​മെ​ന്ന പേ​രി​ൽ ന​ട​ന്ന ത​ട്ടി​പ്പി​ൽ എ​സ്.​ഐ.​ടി എ​ഫ്.​ഐ.​ആ​ർ ര​ജി​സ്റ്റ​ർ ചെ​യ്തു. ക​ള​മ​ശ്ശേ​രി പൊ​ലീ​സ് സ്​​റ്റേ​ഷ​നി​ലാ​ണ്​ ര​ജി​സ്റ്റ​ർ ചെ​യ്ത​ത്. മെ​സ്സി​യെ കൊ​ണ്ടു​വ​രു​ന്ന​തി​ന്റെ മ​റ​വി​ൽ ന​ട​ന്ന ക്ര​മ​ക്കേ​ടി​ൽ എ​ല്ലാ കാ​ര്യ​ങ്ങ​ളും അ​ന്വേ​ഷി​ക്കാ​ൻ സ​ർ​ക്കാ​ർ ഉ​ത്ത​ര​വി​റ​ക്കി​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണി​ത്. ​സ​ർ​ക്കാ​ർ നി​യോ​ഗി​ച്ച ക്ര​മ​സ​മാ​ധാ​ന ചു​മ​ത​ല​യു​ള്ള എ.​ഡി.​ജി.​പി പി. ​വി​ജ​യ​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള എ​സ്.​ഐ.​ടി​യാ​ണ് അ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന​ത്.

മെ​സ്സി​യു​ടെ സ​ന്ദ​ർ​ശ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ഷ​യ​ത്തി​ൽ ഒ​മ്പ​ത്​ പ്ര​ധാ​ന കാ​ര്യ​ങ്ങ​ൾ അ​ന്വേ​ഷി​ക്കാ​നാ​ണ്​ എ​സ്.​ഐ.​ടി​യെ സ​ർ​ക്കാ​ർ നി​യോ​ഗി​ച്ച​ത്. ആ​ദ്യം മു​ത​ലു​ള്ള കാ​ര്യ​ങ്ങ​ൾ അ​ന്വേ​ഷി​ക്കാ​നാ​ണ്​ നി​ർ​ദേ​ശം. സ്​​പോ​ൺ​സ​റെ ക​ണ്ടെ​ത്തി​യ​ത്, ഇ​തു​സം​ബ​ന്ധി​ച്ച ശി​പാ​ർ​ശ സ​മ​ർ​പ്പി​ച്ച​ത്, സാ​മ്പ​ത്തി​ക ഇ​ട​പാ​ട്, ക​ലൂ​ർ ജ​വ​ഹ​ർ​ലാ​ൽ നെ​ഹ്​​റു സ്​​റ്റേ​ഡി​യം കൈ​മാ​റ്റം, അ​തി​ന്‍റെ പേ​രി​ൽ ന​ട​ത്തി​യ വി​ദേ​ശ​യാ​ത്ര തു​ട​ങ്ങി​യ കാ​ര്യ​ങ്ങ​ളാ​ണ്​ അ​ന്വേ​ഷി​ക്കു​ന്ന​ത്.

കേ​സ​ന്വേ​ഷ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ കൂ​ടു​ത​ൽ രേ​ഖ​ക​ൾ ആ​വ​ശ്യ​പ്പെ​ടാ​നും മൊ​ഴി​യെ​ടു​ക്കാ​നും നി​യ​മ​പ​ര​മാ​യ പി​ൻ​ബ​ല​ത്തി​നാ​ണ് എ​ഫ്.​ഐ.​ആ​ർ ര​ജി​സ്റ്റ​ർ ചെ​യ്ത​ത്.

മെ​സ്സി​യെ കൊ​ണ്ടു​വ​രാ​നെ​ന്ന പേ​രി​ലു​ള്ള ശി​പാ​ർ​ശ​യു​ൾ​പ്പെ​ടെ സ​മ​ർ​പ്പി​ക്ക​പ്പെ​ട്ട​തും സ്​​പോ​ൺ​സ​റു​ടെ​യും മേ​ൽ​വി​ലാ​സം ക​ള​മ​ശ്ശേ​രി കേ​ന്ദ്രീ​ക​രി​ച്ചാ​ണെ​ന്ന്​ വ്യ​ക്​​ത​മാ​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ്​ അ​വി​ടെ എ​ഫ്.​ഐ.​ആ​ർ ര​ജി​സ്റ്റ​ർ ചെ​യ്ത​ത്.

അ​തി​നി​ടെ, ക്ര​മ​ക്കേ​ടു​മാ​യി ബ​ന്ധ​പ്പെ​ട്ട കാ​യി​ക വ​കു​പ്പ്​ സ്​​പെ​ഷ​ൽ സെ​ക്ര​ട്ട​റി എ​ൻ. പ്ര​​ശാ​ന്തി​ന്‍റെ ര​ണ്ടാം റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലു​ള്ള പ​രി​ശോ​ധ​ന​യും എ​സ്.​ഐ.​ടി ആ​രം​ഭി​ച്ചു. ഇ​തു​സം​ബ​ന്ധി​ച്ച രേ​ഖ​ക​ൾ ധ​ന​കാ​ര്യ, കാ​യി​ക വ​കു​പ്പു​ക​ളി​ൽ​നി​ന്ന് ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. എ​ന്നാ​ൽ, കാ​യി​ക വ​കു​പ്പി​ൽ പ​ല നി​ർ​ണാ​യ​ക രേ​ഖ​ക​ളു​മി​ല്ലെ​ന്ന്​ സ്​​പെ​ഷ​ൽ സെ​ക്ര​ട്ട​റി​യു​ടെ റി​പ്പോ​ർ​ട്ടി​ലു​ണ്ട്. ഈ ​രേ​ഖ​ക​ൾ ക​ണ്ടെ​ത്താ​നു​ള്ള നീ​ക്ക​വും എ​സ്.​ഐ.​ടി ആ​രം​ഭി​ച്ചു. 

Tags:    
News Summary - Fraud in Messi's name

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.