തൃശൂരിലെ രാഷ്ട്രീയ അട്ടിമറിയും ജാതിവിവേചനവും തുറന്നെഴുതി ടി.എൻ. പ്രതാപന്റെ പുസ്തകം; ‘ഈ നേരവും കടന്നുപോകും’ വി.ഡി. സതീശൻ പ്രകാശനം ചെയ്യും

തൃശൂർ: കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ മണലൂരിൽ 126 വോട്ടിന്​ അപ്രതീക്ഷിത തോൽവി ഏറ്റുവാങ്ങിയ എ.ഐ.സി.സി ജനറൽ സെക്രട്ടറിയും മുൻ എം.പിയുമായ ടി.എൻ. പ്രതാപ​ന്‍ ത​ന്‍റെ തോൽവിയും ഭാര്യയുടെ രോഗവും രാഷ്ട്രീയവും വ്യക്തിപരവുമായ മറ്റു തിരിച്ചടികളും തുറന്നെഴുതുന്നു. പ്രതാപ​ന്‍റെ പുതിയ പുസ്തകം ‘ഈ നേരവും കടന്നുപോകും’ ശനിയാഴ്ച പ്രതാപന്‍റെ തളിക്കുളത്തെ വീട്ടിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ പ്രകാശനം ചെയ്യും. മ​ന്ത്രി എ.പി. അനിൽകുമാർ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ജില്ല കലക്ടർ ശിഖ സുരേന്ദ്രൻ പുസ്തകം ഏറ്റുവാങ്ങും.

2024ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ തൃശൂരിൽ നടന്ന രാഷ്ട്രീയ അട്ടിമറികളും ജീവിതത്തിലുടനീളം താൻ നേരിട്ട ജാതീയമായ വിവേചനങ്ങളെക്കുറിച്ചും പുസ്തകത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്ന്​ പ്രതാപൻ വാർത്തസമ്മേളനത്തിൽ അറിയിച്ചു. രാഷ്​​ട്രീയത്തി​ലെയും വ്യക്തിജീവിതത്തിലെയും നിർണായകമായ മുഹൂർത്തങ്ങളെക്കുറിച്ച തുറന്നെഴുത്താണ്​ പുസ്​തകം.

എം.​എൽ.എമാരായ തോമസ്​ ഉണ്ണിയാടൻ, സനീഷ് കുമാർ ജോസഫ്​, രാജൻ ജെ. പല്ലൻ, തൃശൂർ മേയർ ഡോ. നിജി ജസ്​​റ്റിൻ, ഡി.സി.സി പ്രസിഡന്‍റ്​ ജോസഫ്​ ടാജറ്റ്, മുസ്​ലിം ലീഗ്​ ജില്ല പ്രസിഡന്‍റ്​ സി.എ. മുഹമ്മദ്​ റഷീദ്​ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിക്കും. മാധ്യമപ്രവർത്തകരായ എം.പി. സുരേന്ദ്രൻ, എൻ. ശ്രീകുമാർ, പ്രതാപന്‍റെ പി.ആർ.ഒ ഡോ. എൻ.എസ്.​ അബ്​ദുൽ ഹമീദ്​ എന്നിവരും വാർത്തസമ്മേളനത്തിൽ പ​ങ്കെടുത്തു.

Tags:    
News Summary - ‘ee neravum kadannupokum’ T N Prathapan book release

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.