നാദാപുരം: ചെക്യാട് തീപ്പൊളളലേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന കുടുംബത്തിലെ നാലാമത്തയാളും മരിച്ചു. പാറാട് ഹയർ സെക്കണ്ടറി സ്കൂൾ ഒൻപതാം ക്ളാസ് വിദ്യാർഥിയായ സ്റ്റെഫിൻ(14) ആണ് മരിച്ചത്. ഗൃഹനാഥ ഇന്ന് രാവില മരണത്തിന് കീഴടങ്ങിയിരുന്നു. കീറിയ പറമ്പത്ത് രാജുവിൻ്റെ ഭാര്യ റീന (40)യാണ് കോഴിക്കോട് ആസ്റ്റർ മിംസിൽ വ്യാഴാഴ്ച്ച ഉച്ചയോടെ മരണപ്പെട്ടത്. ഇളയ മകൻ സ്റ്റഫിൻ കൂടി മരിച്ചതോടെ കുടുംബത്തിലെ നാല് പേരും മരിച്ചു.
റീനയുടെ ഭർത്താവ് രാജു കഴിഞ്ഞ ചൊവ്വാഴ്ച്ചയും മൂത്ത മകൻ സ്റ്റാലിഷ് (17) ബുധനാഴ്ച്ചയും മരണപ്പെട്ടിരുന്നു. ചൊവ്വാഴ്ച്ച പുലർച്ചെയോടെയാണ് വീടിനകത്ത് വെച്ച് നാല് പേർക്കും തീപ്പൊള്ളലേറ്റത്. രാജുവും റീനയും തമ്മിൽ കുടുംബ കലഹം നിലനിൽക്കുന്നുണ്ടായിരുന്നു, മക്കളോടൊപ്പം സമീപത്തെ വീട്ടിലെ വിവാഹത്തിനുള്ള ഒരുക്കങ്ങൾക്ക് പോയി പുലർച്ചെയോടെ തിരിച്ചെത്തിയ ഇവരെ ഉറങ്ങിക്കിടക്കുമ്പോൾ രാജു തീവെച്ചന്നാണ് കരുതുന്നത് ഇത് സംബന്ധിച്ച് പൊലീസ് അന്വേഷണം നടക്കുകയാണ്. കണ്ണൂർ കടവത്തൂർ സ്വദേശിയാണ് റീന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.