തലയിൽ ഗേറ്റ് വീണ് നാലു വയസുകാരി മരിച്ചു

ഏനാത്ത്: പണി നടന്നു കൊണ്ടിരിക്കുന്ന വീടിന്‍റെ ഗേറ്റ് തലയിൽ വീണ് നാലു വയസുകരി മരിച്ചു. ഏനാത്ത്-മണ്ണടി മുകളുവിള വീട്ടിൽ ജാഫർ ഖാൻ-ബീമ ദമ്പതികളുടെ മകൾ സനാ ഫാത്തിമയാണ് മരിച്ചത്. പിതാവിന്‍റെ ജേഷ്ടന്‍റെ ഗൃഹ പ്രവേശനം അടുത്ത ഞായറാഴ്ചയാണ് നിശ്ചയിച്ചിരുന്നത്. വീടിന്‍റെ ഗേറ്റിന്‍റെ പണി നടക്കുന്നതിനിടയിലാണ് സംഭവം. 

എനാത്ത് മൗണ്ട് കാർമൽ ഇംഗ്ലിഷ് മീഡിയം സ്കൂളിലെ യു.കെ.ജി വിദ്യാർഥിനിയാണ്. രാവിലെ എട്ടു മണിക്കായിരുന്നു സംഭവം. ഖബറടക്കം ഇന്ന് വൈകിട്ട് നാലു മണിക്ക് മണ്ണടി മുസ് ലിം ജമാഅത്ത് ഖബർസ്ഥാനിൽ നടക്കും. സഫ് വാൻ ഖാൻ (6 മാസം) സഹോദരനാണ്.

Tags:    
News Summary - Four Years Old Girl Dead in Enathu -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.