Posted On
date_range Updated On
date_range ഡെങ്കിപ്പനി ബാധിച്ച് കൊല്ലത്ത് ഇന്ന് മൂന്ന് മരണം, ഒരാൾ പനി ബാധിച്ചും മരിച്ചു
കൊട്ടാരക്കര: ഡെങ്കിപ്പനി ബാധിച്ച് കൊല്ലത്ത് ഇന്ന് നാലു മരണം. കൊട്ടാരക്കര പുലമൺ സ്വദേശി കൊച്ചുകുഞ്ഞ് ജോൺ (70), ആയൂർ വയ്യാനം സ്വദേശി ബഷീർ (74), ചവറ സ്വദേശിയും യൂത്ത് കോൺഗ്രസ് പ്രവർത്തകനുമായ അരുൺ കൃഷ്ണ (33) എന്നിവരാണ് മരിച്ചത്.
ചാത്തന്നൂർ സെന്‍റ് ജോർജ് യു.പി സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർഥി അഭിജിത്ത് ആണ് പനി ബാധിച്ച് മരിച്ചത്. ബൈജു-ഷൈമ ദമ്പതികളുടെ മകനാണ് അഭിജിത്ത്.
പനി ബാധിച്ചതിനെ തുടർന്ന് കഴിഞ്ഞ മൂന്നു ദിവസമായി പാരിപ്പള്ളി മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു. ആരോഗ്യനില മോശമായതിനെ തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.
ഈ ആഴ്ച മാത്രം കൊല്ലം ജില്ലയിൽ ഡെങ്കിപ്പനി ബാധിച്ച് മരിച്ചവരുടെ ഏഴായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.