കൊച്ചി: കുമ്പളത്ത് നിന്നും വീപ്പക്കുള്ളിൽ മനുഷ്യന്‍റെ അസ്ഥികൂടം കണ്ടെത്തി. ആറു മാസത്തോളമായി കായൽ കരയിലിരിക്കുകയായിരുന്ന വീപ്പ കോൺക്രീറ്റ് നിറച്ച നിലയിലാണ്. കൊലപാതകം നടത്തിയ ശേഷം മൃതദേഹം വീപ്പയിലിട്ട് കോണ്‍ക്രീറ്റ് നിറച്ച് കായലിനടുത്ത് ഉപേക്ഷിക്കുകയായിരുന്നു എന്നാണ് നിഗമനം. സ്ത്രീയുടെ മൃതദേഹമാണിതെന്നാണ് കരുതുന്നത്. ശരീര ഭാഗം പൂർണമായും അഴുകിയ നിലയിലാണ്.
സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി. ആറുമാസം മുമ്പാണ് കായലിൽ നിന്നും കരയിലെടുത്തുവെച്ചതായിരുന്നു വീപ്പ. ഇന്ന് രാവിലെ വീപ്പയില്‍നിന്ന് ദുര്‍ഗന്ധം വമിക്കുകയും ഉറുമ്പ് അരിക്കുകയും ചെയ്യുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് മത്സ്യതൊഴിലാളികള്‍ക്ക് സംശയം തോന്നിയത്. ഇവർ വിവരമറിയിച്ചതിനെ തുടർന്നാണ് പൊലീസെത്തി വീപ്പ പൊളിച്ച് പരിശോധന നടത്തിയത്.
ശരീരാവഷിഷ്ടങ്ങൾ ഫോറൻസിക് പരിശോധനക്ക് അയക്കുമെന്ന് പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.