കൈക്കൂലി കേസിൽ മുൻ തഹസിൽദാർക്ക് നാല് വർഷം തടവും പിഴയും

തൊടുപുഴ: കൈക്കൂലി വാങ്ങിയ കേസിൽ മുൻ തഹസിൽദാർക്ക് നാല് വർഷം തടവും 65,000 രൂപ പിഴയും. ഇടുക്കി ജില്ലയിലെ തൊടുപുഴ തഹസിൽദാറായിരുന്ന ജോയ് കുര്യാക്കോസിനെയാണ് മൂവാറ്റുപുഴ വിജിലൻസ് കോടതി ശിക്ഷിച്ചത്.

2013 മുതൽ തൊടുപുഴ തഹസിൽദാറായിരുന്ന ജോയ് കുര്യാക്കോസ് പാറപ്പുഴ സ്വദേശിയിൽനിന്ന് വീടിന്റെ ആഡംബര നികുതി ഒഴിവാക്കാൻ 10,000 രൂപ കൈക്കൂലി വാങ്ങിയ കേസിലാണ് വിധി. കൈക്കൂലി വാങ്ങിയ ഉടൻ ഇടുക്കി വിജിലൻസ് മുൻ ഡിവൈ.എസ്.പി രതീഷ് കൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടുകയായിരുന്നു. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ വി.എ സരിത ഹാജരായി.

Tags:    
News Summary - Former Tahsildar sentenced to four years in prison and fined in bribery case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.