'മാധ്യമം' മുൻ റെസിഡന്‍റ് മാനേജർ വി.കെ. അലി നിര്യാതനായി

ഇടപ്പള്ളി (എറണാകുളം): ഇടപ്പള്ളി നോർത്ത്​ കുന്നുംപുറത്ത്​ വലിയവീട്ടിൽ പരേതനായ കുഞ്ഞുമുഹമ്മദിന്‍റെ മകൻ വി.കെ. അലി (64) നിര്യാതനായി. 'മാധ്യമം' കോട്ടയം, തൃശൂർ യൂനിറ്റുകളിൽ റെസിഡന്‍റ്​ മാനേജരായി സേവനമനുഷ്ഠിച്ചിട്ടുണ്ട്​.

എറണാകുളം ഗ്രാന്‍റ്​ മസ്​ജിദ്​ സെക്രട്ടറി, വെൽഫെയർ പാർട്ടി എറണാകുളം മണ്ഡലം പ്രസിഡന്‍റ്​, ജമാ​അത്തെ ഇസ്​ലാമി കൊച്ചി സിറ്റി സമിതി അംഗം, ഇടപ്പള്ളി പ്രാദേശിക അമീർ, എറണാകുളം ഇസ്​ലാമിക്​ സെന്‍റർ ട്രസ്റ്റ്​ അംഗം, ഇടപ്പള്ളി ധർമധാര ചാരിറ്റബിൾ ​ട്രസ്റ്റ്​ ചെയർമാൻ, വട്ടേക്കുന്നം ട്രൂപാത്ത്​ ചാരിറ്റബിൾ ​ട്രസ്റ്റ്​ വൈസ്​ ചെയർമാൻ തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ചിരുന്നു​.

മാതാവ്​: പരേതയായ ഫാത്തിമ. ഭാര്യ: ഒ.എ. സുലൈഖ (ജമാഅത്തെ ഇസ്​ലാമി വനിത വിഭാഗം മുൻ സംസ്ഥാന സമിതി അംഗം). മക്കൾ: ഡോ. അഹ്​സന അലി, സന അലി, സ്വലീൽ ഫലാഹി. മരുമക്കൾ: സിദ്ദീഖ്​ അലി, ഡോ. മുഹമ്മദ്​ ഷാൻ, ഡോ. ഫഹ്​മിദ യൂസുഫ്​. ഖബറടക്കം വെള്ളിയാഴ്ച രാവിലെ എട്ടിന്​ ഇടപ്പള്ളി ജുമാമസ്​ജിദ്​ ഖബർസ്ഥാനിൽ.

Tags:    
News Summary - Former resident manager of 'Madhyayam' V.K. Ali passes away

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.