????????? ??????????? ????????? ?????????? ???? ??????? ??????????

പൊന്നാമറ്റം വീട് ഫോറന്‍സിക് വിദഗ്ധര്‍ പരിശോധിച്ചു

താ​മ​ര​ശ്ശേ​രി: കൂ​ട​ത്താ​യി പൊ​ന്നാ​മ​റ്റം വീ​ട് ഫോ​റ​ന്‍സി​ക് വി​ദ​ഗ്ധ​ര്‍ പ​രി​ശോ​ധി​ച്ചു. ഞാ​യ​റാ​ഴ്ച ഉ​ച്ച​ക്ക് ഒ​ന്ന​ര​യോ​ടെ ഫോ​റ​ന്‍സി​ക് വി​ദ​ഗ്ധ​ര്‍ പ​രി​ശോ​ധ​ന​ക്കെ​ത്തി​യ​പ്പോ​ള്‍ സീ​ൽ ചെ​യ്​​ത വീ​ട് പൊ​ലീ​സ് തു​റ​ന്നു കൊ​ടു​ക്കു​ക​യാ​യി​രു​ന്നു. ക്രൈം​ബ്രാ​ഞ്ച് ഡി​വൈ.​എ​സ്.​പി ഹ​രി​ദാ​സ്, ശാ​സ്ത്രീ​യ പ​രി​ശോ​ധ​ന വി​ദ​ഗ്​​ധ ശ്രു​തി​ലേ​ഖ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലെ​ത്തി​യ ഫോ​റ​ന്‍സി​ക് സം​ഘം വീ​ട്ടി​ല്‍ മ​ണി​ക്കൂ​റു​ക​ളോ​ളം പ​രി​ശോ​ധ​ന ന​ട​ത്തി.

നാ​ലു മ​ണി​യോ​ടെ സം​ഘം തി​രി​ച്ചു​പോ​യി. കൂ​ടു​ത​ല്‍ തെ​ളി​വു​ക​ള്‍ തേ​ടി​യാ​ണ് സം​ഘം പ​രി​ശോ​ധ​ന​ക്കെ​ത്തി​യ​ത്. വി​ദ​ഗ്ധ പ​രി​ശോ​ധ​ന​ക​ള്‍ക്ക് ഇ​നി​യും വ​രേ​ണ്ട​തു​ണ്ടെ​ന്നും പി​ഴു​ത​ട​ച്ച അ​ന്വേ​ഷ​ണ​മാ​ണ് ന​ട​ക്കു​ന്ന​തെ​ന്നും ഡി​വൈ.​എ​സ്.​പി ഹ​രി​ദാ​സ​ന്‍ മാ​ധ്യ​മ പ്ര​വ​ര്‍ത്ത​ക​രോ​ട് പ​റ​ഞ്ഞു.

Tags:    
News Summary - forensic experts checked ponnamattam home -kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.