‘രാജ്യത്ത് എല്ലായിടത്തും പവർകട്ടുണ്ട്, വൈദ്യുതി പുറത്തുനിന്ന് ലഭിക്കാനില്ല’: മുഖ്യമന്ത്രി

തിരുവനന്തപുരം: വൈദ്യുതി ഉപഭോഗം ഉയരുമെന്ന് മുൻകൂട്ടി കണ്ട് ആസൂത്രണം നടന്നില്ലെന്നും ഇന്ത്യയിൽ എല്ലായിടത്തും പവര്‍ കട്ടുണ്ടെന്നും മുഖ്യമന്ത്രി വി.ഡി സതീശൻ. സംസ്ഥാനത്ത് നിലവിൽ തുടരുന്ന കൂടിയ ഉപഭോഗം ത്വരിതപ്പെടുത്താൻ ആവശ്യമായ വൈദ്യുതി പുറത്തുനിന്ന് ലഭിക്കാനില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

അതേസമയം ഇന്നും സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണമുണ്ടാകുമെന്ന് കെ.എസ്.സി.ബിയും അറിയിച്ചു. വൈകിട്ട് 6:15നും 12:35നും ഇടയിലാണ് പവർകട്ടുണ്ടാവുക. ദീർഘകാല കരാർ വഴി ലഭ്യമാകേണ്ടിയിരുന്ന 150 മെഗാവാട്ട് വൈദ്യുതിയും മധ്യപ്രദേശിൽനിന്ന് സ്വാപ്പ് പ്രകാരം ലഭ്യമായിരുന്ന 200 മെഗാവാട്ട് വൈദ്യുതിയും ഇന്ന് ലഭ്യമല്ല. അതുകൊണ്ട് ഏകദേശം 600 മുതൽ 800 മെഗാവാട്ടിന്റെ ലഭ്യതക്കുറവ് അനുഭവപ്പെടാൻ സാധ്യതയുണ്ടെന്നും അധികൃതർ വ്യക്തമാക്കി.

കഴിഞ്ഞ സെപ്റ്റംബറിൽ ഉണ്ടായതിന്റെ 1000 മെഗാവാട്ട് കൂടുതൽ ഇപ്രാവശ്യം ഉപഭോഗം വന്നിരുന്നു. എന്നാൽ, അത് മുൻക്കൂട്ടി കണ്ട് ആസൂത്രണം നടത്താനായിട്ടില്ലെന്നാണ് മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ ചൂണ്ടിക്കാട്ടിയത്. ഒരാഴ്ചയ്ക്കുള്ളിൽ പരിഹാരമാകുമെന്ന് മുഖ്യമന്ത്രി കഴിഞ്ഞയാഴ്ച പറഞ്ഞിരുന്നു. എന്നാൽ, ഈ സര്‍ക്കാറിനെ കുടുക്കിലാക്കിയ വൈദ്യുതി പ്രതിസന്ധിയിൽ മുമ്പത്തെ സര്‍ക്കാറാണ് കാരണക്കാരെന്ന് മുഖ്യമന്ത്രി ആവർത്തിച്ചു. അടുത്ത മാസം മുതൽ വൈദ്യുതി ലഭ്യത ഉറപ്പാക്കാൻ വ്യാഴാഴ്ച വിപുലമായ യോഗം ചേരുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ദേശീയ തലത്തിൽ ഗ്രിഡ് കൺട്രോളർ ഓഫ് ഇന്ത്യ അറിയിച്ചതുപ്രകാരമുള്ള 12000 മെഗാവാട്ടിന്റെ കുറവ് പൂർണമായും പരിഹരിക്കാത്ത സാഹചര്യമാണ് നിലവിൽ. ഓൾ ഇന്ത്യ ഡിമാൻഡ് കൂടാനും 5000 മെഗാവാട്ടുവരെ വിൻഡ് ജനറേഷൻ കുറയാനും സാധ്യത ഉണ്ടെന്ന്  കഴിഞ്ഞ ദിവസങ്ങളിൽ ഗ്രിഡ് ഇന്ത്യ അറിയിച്ചിരുന്നു. കൂടാതെ രണ്ട് ദിവസങ്ങളായി പീക്ക് സമയങ്ങളിൽ ഗ്രിഡ് ഫ്രീക്വൻസി ക്രമാതീതമായി കുറഞ്ഞതായും കെ.എസ്.സി.ബി അധികൃതർ ചൂണ്ടിക്കാട്ടി.

Tags:    
News Summary - electricity unavailable from outside: Chief Minister

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.