‘അവർ സ്വർഗത്തിലെ മാലാഖയാണ്’; വികാര നിർഭരമായ കുറിപ്പുമായി ‘സുഡു’

‘സുഡാനി ഫ്രം നൈജീരിയ’യിലെ സ്വന്തം ഉമ്മുമ്മക്ക് ആദരാഞ്ജലികൾ അർപ്പിച്ച് ചിത്രത്തിൽ സുഡുവായി അഭിനയിച്ച നൈജീരിയൻ നടൻ സാമുവൽ റോബിൻസൺ. ഇൻസ്റ്റഗ്രാമിലെ തന്റെ ഔദ്യോഗിക അകൗണ്ടിലൂടെയാണ് താരം വികാര നിർഭരമായ കുറിപ്പ് പങ്കുവെച്ചത്. ‘സ്വർഗത്തിലെ മാലാഖയാണെന്നതിൽ എനിക്ക് സംശയമില്ല’ എന്ന അടിക്കുറിപ്പോടെ മരണപ്പെട്ട സാവിത്രി ശ്രീധരന്റെ ചിത്രം പങ്കുവെച്ച് ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ താരം അനുശോചനം അറിയിച്ചു.

‘ഈ വാർത്ത ഞാൻ ഇപ്പോൾ മാത്രമേ അറിയുന്നുള്ളൂ..കേട്ടപ്പേൾ എന്റെ മനസ്സ് വല്ലാതെ തകർന്നുപോയി. എന്നോട് ക്ഷമിക്കണം. എന്നാൽ ഇതിനെക്കുറിച്ച് മാധ്യമങ്ങളോട് സംസാരിക്കാൻ പാകത്തിലുള്ള മാനസികാവസ്ഥയിലല്ല ഞാനിപ്പോഴുള്ളത്. അവർ മികച്ച വ്യക്തിയും അതുല്യയായ അഭിനേത്രിയുമായിരുന്നു. സ്വർഗത്തിലെ ഒരു മാലാഖയെന്ന കാര്യത്തിൽ എനിയ്ക്ക് ഒട്ടും സംശയമില്ല’. എന്ന വികാരനിർഭരമായ വാക്കുകളിലൂടെയാണ് സാമുവൽ റോബിൻസൻ നടിയെക്കുറിച്ച് സ്മരിച്ചത്.

2018ൽ പുറത്തിറങ്ങിയ 'സുഡാനി ഫ്രം നൈജീരിയ' എന്ന ചിത്രത്തിൽ ജമീല എന്ന കഥാപാത്രത്തെ അവതരിപ്പിച്ചാണ് സാവിത്രി ശ്രീധരനോളം പ്രാധാന്യം അർപ്പിച്ചിരുന്ന കഥാപാത്രം തന്നെയാണ് സാമുവൽ റോബിൻസണും അവതരിപ്പിച്ചത്. ആ ഒരൊറ്റ അഭിനയത്തിലൂടെ കേരളത്തിന്റെ സ്വന്തം സുഡു ആയി താരം മലയാള സിനിമാ പ്രേമികളുടെ മനം കവർന്നു. ജമീല എന്ന സാവിത്രിയുടെ കഥാപാത്രവുമായി ഇടപഴകുന്ന ചിത്രത്തിലെ നിമിഷങ്ങളായിരുന്നു ചിത്രത്തിൽ ഉടനീളം. വിദേശിയായി എത്തിയ സുഡുവിനോടുള്ള വാത്സല്യവും മകനോടെന്ന പോലെയുള്ള സ്നേഹവും നിറഞ്ഞ ഇരുവരുടെയും ഭാഗങ്ങളായിരുന്നു സുഡാനി ഫ്രം നൈജീരിയയിൽ ശ്രദ്ധിക്കപ്പെട്ടിരുന്നതും ചിത്രത്തെ വിജയിപ്പിച്ചെടുത്തതും.

എം.ജോജിയുടെ സംവിധാനത്തിൽ 2019ൽ പുറത്തിറങ്ങിയ ഒരു കരീബിയൻ ഉടായിപ്പ് എന്ന മലയാള ചിത്രത്തിലും സാമുവൽ പ്രധാന വേഷം ചെയ്തിരുന്നു. വാൾട്ട് ഡിസ്നിയുടെ ഡെസ്പറേറ്റ് ഹൗസ്വൈഫ്സ് ആഫ്രിക്ക, എം നെറ്റ്, ടിൻസൽ (ടി.വി സീരീസ്‌), എം.ടി.വി ബെയ്സിന്റെ ഷുഗ (ടി.വി സീരീസ്‌), റക്കോണ്ടർ പ്രൊഡക്ഷന്റെ 8 ബാർസ് ആൻഡ് എ ക്ലെഫ് തുടങ്ങിയവയാണ് ചിത്രങ്ങൾ. മലയാള ചിത്രത്തിൽ പ്രധാന നായകതുല്യമായ വേഷം ചെയ്ത് ഇന്ത്യൻ സിനിമയിൽ അഭിനയിക്കുന്ന ആദ്യ നൈജീരിയൻ താരം എന്ന പട്ടം സ്വന്തമാക്കിയ താരം കൂടിയാണ് സാമുവൽ.

Tags:    
News Summary - Samuel Robinson pays emotional tribute to his 'Sudani from Nigeria' co-star Savithri Sreedharan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.