Representational Image
തിരുവനന്തപുരം: തിരുവനന്തപുരത്ത് വിദേശ വനിത ശക്തമായ തിരയിൽപ്പെട്ട് മരിച്ചു. തിരുവനന്തപുരം ഇടവ വെറ്റക്കട ബീച്ചിലാണ് സംഭവം. മരിച്ച വിദേശ വനിതയെ തിരിച്ചറിഞ്ഞിട്ടില്ല.
അവശനിലയിൽ വിദേശ വനിത ഒഴുകി വരുന്നത് തീരത്തുള്ള സർഫിങ് സംഘമാണ് കണ്ടത്. ഉടൻ തന്നെ പ്രാഥമിക ശ്രുശൂഷ നൽകിയ ശേഷം ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.
വർക്കലയിൽ നിന്നും കാപ്പിൽ ബീച്ചിലേക്ക് റോഡ് മാർഗം പോകുമ്പോഴുള്ള തിരക്കില്ലാത്ത ബീച്ച് ആണ് ഇടവ വെറ്റക്കട ബീച്ച്. കോവളം, വർക്കല പാപനാശം കഴിഞ്ഞാൽ സർഫിങ്ങിന് ഏറ്റവും അനുയോജ്യമായ ബീച്ചാണിത്. ഇവിടെയാണ് അപകടം സംഭവിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.