തൃശൂര്‍: സംസ്ഥാന ഭക്ഷ്യസുരക്ഷ വകുപ്പിലെ ഭക്ഷ്യസുരക്ഷ ഓഫിസര്‍ തസ്തികയില്‍ പിന്‍വാതില്‍ നിയമനത്തിന് നീക്കം നടക്കുന്നതായി ആക്ഷേപം. ആരോഗ്യ വകുപ്പിലെ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരെ നിയമിക്കാനാണ് ശ്രമം നടക്കുന്നത്. 2006ലാണ് കേരളത്തില്‍ ഭക്ഷ്യസുരക്ഷ വകുപ്പ് നിലവില്‍ വരുന്നത്.വകുപ്പില്‍ ഭക്ഷ്യസുരക്ഷ ഓഫിസറെ നേരിട്ട് നിയമിക്കണമെന്നാണ് നിര്‍ദേശം. ഇത് അട്ടിമറിച്ച് ഉദ്യോഗക്കയറ്റ തസ്തികയായി ചിത്രീകരിച്ച് നിലവില്‍ ജോലിയിലിരിക്കുന്നവരെ തിരുകിക്കയറ്റുന്നതിനാണ് വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥര്‍ ശ്രമിക്കുന്നത്. ഇതുമൂലം പി.എസ്.സി റാങ്ക്ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ക്ക് ജോലി തടയപ്പെടുകയാണെന്ന് ഉദ്യോഗാര്‍ഥികള്‍ ആരോപിച്ചു.
നേരത്തെ ഉണ്ടായിരുന്ന പി.എഫ്.എ ആക്ട് അടക്കം ഭക്ഷ്യമേഖലയിലെ മുഴുവന്‍ നിയമങ്ങളും ക്രോഡീകരിച്ചാണ് 2006ലെ ഭക്ഷ്യസുരക്ഷ നിയമം നിലവില്‍ വന്നത്. ഈ നിയമത്തില്‍ ഭക്ഷ്യസുരക്ഷ ഓഫിസര്‍ തസ്തികയുടെ യോഗ്യതയും നിയമനരീതിയും നല്‍കിയിട്ടുണ്ട്. പി.എഫ്.എ ആക്ട് അനുസരിച്ച് ഫുഡ് ഇന്‍സ്പെക്ടറായി ജോലി ചെയതവരെ യോഗ്യതയുടെ അടിസ്ഥാനത്തില്‍ ഭക്ഷ്യസുരക്ഷ ഓഫിസര്‍മാരായി നിയമിക്കുകയായിരുന്നു ചെയ്തത്.
ഇതുവരെയും ഭക്ഷ്യസുരക്ഷ ഓഫിസറായി ആരോഗ്യവകുപ്പിലെ ഹെല്‍ത്ത് ഇന്‍സ്പെക്ടറെ നിയമിച്ചിട്ടില്ല. തര്‍ക്കം കേരള അഡ്മിനിസ്ട്രേറ്റിവ് ട്രൈബ്യൂണലിന്‍െറ മുന്നിലാണുള്ളത്. ഇക്കാര്യം നിലനില്‍ക്കെ സര്‍ക്കാര്‍ ഉത്തരവ് ഇറക്കാന്‍ ചില സര്‍വിസ് സംഘടനകളുടെ സഹായത്തോടെ അണിയറനീക്കം നടക്കുകയാണെന്ന് ഉദ്യോഗാര്‍ഥികള്‍ ആരോപിച്ചു. ഇത്തരം നീക്കം ഒന്നര വര്‍ഷത്തിലേറെയായി നിയമനം കാത്തിരിക്കുന്ന റാങ്കിലിസ്റ്റില്‍ ഉള്‍പ്പെട്ടവരെ വലക്കുന്നതാണ്.
2015ലാണ് പി.എസ്.സി തസ്തികയില്‍ പരീക്ഷ (80/2015) നടത്തിയത്. ജൂണ്‍ - ജൂലൈ മാസങ്ങളില്‍ അഭിമുഖവും നടത്തി. ശേഷം സെപ്റ്റംബര്‍ ഒമ്പതിന് റാങ്ക് ലിസ്റ്റ് നിലവില്‍ വന്നു.പി.എസ്.സി ഉദ്യോഗാര്‍ഥികള്‍ക്ക് അഡൈ്വസ് മെമ്മോ അയക്കാനിരിക്കെയാണ് ആരോഗ്യവകുപ്പിലെ ചില ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാര്‍ ഇടപെട്ട് നിയമനം അട്ടിമറിക്കാന്‍ ശ്രമിക്കുന്നത്. അപേക്ഷ ക്ഷണിച്ച സമയത്ത് 80 തസ്തികകളിലേക്കാണ് വിജ്ഞാപനമിറക്കിയത്. നിലവില്‍ 111 ഒഴിവുകളുണ്ട്.റാങ്ക് ലിസ്റ്റില്‍ ആയിരത്തോളം പേരുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.