പ്രളയം: ആനുകൂല‍്യങ്ങൾ നൽകിയില്ലെന്ന പ്രചാരണം അടിസ്ഥാനരഹിതം -മന്ത്രി ജലീല്‍

നിലമ്പൂര്‍: പ്രളയബാധിതര്‍ക്ക് ആനുകൂല്യങ്ങള്‍ നല്‍കിയില്ലെന്ന പ്രചാരണം അടിസ്ഥാനരഹിതമെന്ന് മന്ത്രി കെ.ടി. ജല ീല്‍. കഴിഞ്ഞ വര്‍ഷത്തെ പ്രളയബാധിതരായ ചാലിയാര്‍ പഞ്ചായത്തിലെ കുടുംബങ്ങള്‍ക്കായി നിര്‍മിച്ച വീടുകളുടെ താക്കോ ല്‍ ദാനവും വീടും സ്ഥലവും നഷ്​ടമായവര്‍ക്കുള്ള ഭൂമിയുടെ രേഖയുടെ വിതരണോദ്​ഘാടനവും നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

കഴിഞ്ഞ പ്രളയത്തിൽ നഷ്​ടം സംഭവിച്ച 36,000 പേര്‍ക്ക് ധനസഹായം വിതരണം ചെയ്തു. മതിയായ രേഖകള്‍ നല്‍കിയവര്‍ക്കെല്ലാം ആനുകൂല്യം നല്‍കി. ഈ വര്‍ഷം നഷ്​ടം സംഭവിച്ചവരുടെ പുനരധിവാസവും ധനസഹായ വിതരണവും വേഗത്തിലാക്കിയിട്ടുണ്ട്. കവളപ്പാറയില്‍ 59 പേരില്‍ 35 പേരുടെ ബന്ധുക്കള്‍ക്ക് നാല്​ ലക്ഷം വീതം നല്‍കി. ആനമറിയിൽ മരിച്ച രണ്ട് സഹോദരിമാരുടെ ബന്ധുക്കള്‍ക്കും നഷ്​ടപരിഹാരം നല്‍കിയെന്നും മന്ത്രി പറഞ്ഞു.

Tags:    
News Summary - Food relief fund KT Jaleel -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.