കേരളം കടന്ന് കെ.സിക്കെതിരെ ഫ്ലക്സുകൾ

ന്യൂഡൽഹി: കെ.സി വേണു ഗോപാലിനെതിരെ കോൺഗ്രസ് അധ്യക്ഷന്‍ മല്ലികാർജുൻ ഖാർഗെയുടെ വസതിക്ക് മുന്നിലും ഫ്ലക്സ് ബോർഡ്. ലേശം ഉളുപ്പുണ്ടെങ്കിൽ ജനവിധിയിയെ മാനിക്കണമെന്നാണ് ബോർഡിലുള്ളത്. നിരീക്ഷകർ ഖാർഗെയുമായി കൂടിക്കാഴ്ച നടത്തുന്ന സമയത്താണ് പ്രവർത്തകർ പുറത്ത് ഫ്ലക്സുകൾ ഉയർത്തിയത്.

വി.ഡി. സതീശന്‍ മുഖ്യമന്ത്രി ആകണമെന്നാണ് ജനങ്ങളുടെ ആഗ്രഹമെന്നും കെ.സി വേണുഗോപാൽ മുഖ്യമന്ത്രി ആകുന്നത് ജനതാൽപ്പര്യത്തിന് വിരുദ്ധമാണെന്നും പ്രവർത്തകർ പറഞ്ഞു. കഴിഞ്ഞ ദിവസം ആലപ്പുഴയിലും മുഖ്യമന്ത്രി സ്ഥാനത്തേക്ക് മത്സരിക്കുന്നതിൽ വേണുഗോപാലിനെതിരെ ഫ്ലക്സുകൾ സ്ഥാപിച്ചിരുന്നു.

അതേസമയം, എ.ഐ.സി.സി നിരീക്ഷകർ വ്യാഴാഴ്ച നടത്തിയ വ്യക്തിഗത കൂടിക്കാഴ്ചയിൽ തിരഞ്ഞെടുക്കപ്പെട്ട 63 കോൺഗ്രസ് എം.എൽ.എമാരിൽ 47 പേരും വേണുഗോപാലിന്‍റെ പേര് നിർദേശിച്ചുവെന്ന് വിവരങ്ങൾ പുറത്ത് വരുന്നുണ്ട്. സന്ദീപ് ജി. വാര്യരെ കൂടാതെ സജീവ് ജോസഫ്, ടി.ഒ മോഹന്‍, ഉഷാ വിജയൻ തുടങ്ങിയവരും വേണു ഗോപാലിനെ പിന്തുണച്ചുവെന്നാണ് ലഭിക്കുന്ന വിവരം. 

കോൺഗ്രസ് ഹൈക്കമാൻഡിൽ സ്വാധീനം ഉണ്ടായിട്ടും കേരളത്തിൽ കേരളത്തിൽ പ്രതിഷേധവും തർക്കവും തുടരുന്നതാണ് കെ.സിക്ക് മുന്നിൽ പ്രതിബന്ധം സൃഷ്ടിക്കുന്നത്. വി.ഡി സതീശനെ മുഖ്യമന്ത്രിയാക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാനത്ത് പ്രകടനങ്ങൾ നടക്കുന്നുണ്ട്. ശനിയാഴ്ചയോ ഞായറാഴ്ചയോ മുഖ്യമന്ത്രി ആരാകുമെന്ന് പ്രഖ്യാപനം ഉണ്ടാകുമെന്നാണ് വിവരം.

Tags:    
News Summary - flux board against KC Venugopal was also put up in front of Congress president Mallikarjun Kharge's residence.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.