Posted On
date_range Updated On
date_range തൃശൂരിൽ ഒന്നരവയസുള്ള കുഞ്ഞ് തൊട്ടിലിൽ മരിച്ച നിലയിൽ: പാൽ തൊണ്ടയിൽ കുടുങ്ങിയതെന്ന് നിഗമനം
തൃശൂർ: തൃശൂരിൽ ഒന്നരവയസ് പ്രായമുള്ള കുഞ്ഞ് തൊട്ടിലിൽ മരിച്ച നിലയിൽ. പാൽ തൊണ്ടയിൽ കുടുങ്ങിയതാണെന്നാണ് നിഗമനം. കുഞ്ഞിന്‍റെ പിതാവ് വെള്ളറക്കാട് തറമേൽഞാലിൽ വീട്ടിൽ സുധീഷ്(25) രണ്ട് ദിവസം മുമ്പാണ് മരിച്ചത്.
പാൽ കൊടുത്ത ശേഷം തൊട്ടിലിൽ ഉറക്കിടത്തിയതായിരുന്നു കുഞ്ഞിനെ. പിന്നീട് വായിൽ നിന്ന് നുരയും പതയും മൂക്കിൽ നിന്ന് രക്തവും വന്ന നിലയിൽ വീട്ടുകാർ കണ്ടെത്തി. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പൊലീസ് അസ്വഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്. പിതാവ് സുധീഷിന്‍റെ സഞ്ചയനമായിരുന്നു ഇന്ന്. അക്കിക്കാവിൽ വെച്ച് സുധീഷിന്‍റെ ബൈക്ക് അപകടത്തിൽപെടുകയായിരുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.