യാത്രക്കിടെ ടയർ ഊരിത്തെറിച്ചു; കെ.എസ്.ആർ.ടി.സി ബസ് അപകടത്തിൽപ്പെട്ട് രണ്ടുപേർക്ക് പരിക്ക്

ആലപ്പുഴ: യാത്രക്കിടെ കെ.എസ്.ആർ.ടി.സി ബസിന്റെ ടയർ ഊരി തെറിച്ച് അപകടം. പൂച്ചാക്കൽ നഗരി ക്ഷേത്രത്തിന് സമീപമായിരുന്നു സംഭവം നടന്നത്. അരൂക്കുറ്റി വഴി തിരുവനന്തപുരത്തേക്ക് സർവിസ് നടത്തുന്ന ബസിലാണ് അപകടം നടന്നത്.

അപകടത്തിൽപ്പെട്ട ബസിന്റെ മുൻവശത്തെ വലത് ടയറാണ് ഊരിത്തെറിച്ചത്.അപകടത്തിൽ രണ്ട് പേർക്ക് പരുക്കേറ്റിട്ടുണ്ട്. മുൻവശത്തെ വലത് ടയറാണ് പൊട്ടിയശേഷം ഊരി തെറിക്കുകയായിരുന്നു. ബസിൽനിന്നും വേർപെട്ട ടയർ ശരീരത്ത് ഇടിച്ചാണ് റോഡിലൂടെ നടന്നുപോയ ആൾക്ക് പരുക്കേറ്റത്.

Tags:    
News Summary - Tire bursts during journey; KSRTC bus meets with accident, two injured

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.