മരിച്ച ആദിത്ത്

ടാങ്കറിന് പിന്നിൽ ബൈക്കിടിച്ച് പത്തനംതിട്ട സ്വദേശികളായ യുവാക്കൾക്ക് ദാരുണാന്ത്യം

അങ്കമാലി: ദേശീയപാത നെടുമ്പാശ്ശേരി അത്താണിയിൽ നിർത്തിയിട്ട ടാങ്കറിന് പിന്നിലിടിച്ച് ബൈക്ക് യാത്രികരായ രണ്ട് യുവാക്കൾ മരിച്ചു. പത്തനംതിട്ട കരിമ്പനാകുഴി പ്രസാദ് ആതിരയുടെ മകൻ ആദിത്ത്പ്രസാദ് (24), സുഹൃത്ത് കപിൽ (23) എന്നിവരാണ് മരിച്ചത്.

ഞായറാഴ്ച രാവിലെ 6.50ഓടെ അത്താണി എയർപോർട്ട് കവലയിൽ നിർത്തിയിട്ട ടാങ്കർ ലോറിയിൽ ഇടിച്ചായിരുന്നു അപകടം. ആദിത്ത് തൽക്ഷണം മരിച്ചു. അവശനിലയിലായ കിരണിനേയും ഉടനെ അങ്കമാലി എൽ.എഫ് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.ഇരുവരുടെയും മൃതദേഹങ്ങൾ അങ്കമാലി എൽ.എഫ് ആശുപത്രി മോർച്ചറിയിൽ. മലയാലപ്പുഴ ആതിരാ സ്റ്റുഡിയോ ഉടമയാണ് മരിച്ച ആദിത്ത്. 

Tags:    
News Summary - Two Pathanamthitta youths die as bike rams parked tanker at Nedumbassery

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.