കണ്ണൂർ: അത്തം പിറന്നെങ്കിലും പൂ വിപണി ഉണർന്നില്ല. ഇക്കുറി പൂവിന് പൊള്ളും വിലയുമാണ്. ഒാണപ്പൂക്കളത്തിനായി ഉപയോഗിക്കുന്ന വിവിധ നിറങ്ങളിലുള്ള ജമന്തിപ്പൂവിന് കണ്ണൂരിൽ കിലോക്ക് 350 മുതൽ 400 രൂപ വരെയാണ് വെള്ളിയാഴ്ചത്തെ വില.
ചെട്ടിപ്പൂവിന് 150 രൂപ നൽകണം. 100 രൂപക്ക് കിട്ടിയിരുന്ന ചെട്ടിപ്പൂവിന് അത്തം പിറന്നതോടെയാണ് 50 രൂപ കൂടിയത്. ബംഗളൂരു, മൈസൂരു മേഖലയിൽ നിന്നാണ് കണ്ണൂരിലേക്ക് പൂവ് വരുന്നത്. അവിടെ ഗണേേശാത്സവ സമയമായതാണ് വില കുത്തനെ കൂടാൻ കാരണമെന്ന് വ്യാപാരികൾ പറയുന്നു.
ഗണേശോത്സവം ഇൗമാസം 30നാണ് സമാപിക്കുക. അതിനാൽ, തിരുവോണമാകുേമ്പാൾ വില കുറയുമെന്ന പ്രതീക്ഷയും പൂക്കച്ചവടക്കാർ പങ്കുവെക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.