കൊടുങ്ങല്ലൂർ: ‘എല്ലാ പിന്തുണക്കും മനസ്സുനിറഞ്ഞ നന്ദി. രോഗാവസ്ഥയും അതിജീവനവും പഠ നവുമായി ബന്ധപ്പെട്ട പുതിയൊരു അനുഭവമായി കാണുകയാണ്’. രാജ്യത്തെ ആദ്യ കൊറോണ (കോവി ഡ്- 19) സ്ഥിരീകരിച്ച, അതിൽനിന്ന് മുക്തയായി സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്തിയ വിദ് യാർഥിനിയുടേതാണ് ഈ വാക്കുകൾ. തൃശൂർ മെഡിക്കൽ കോളജിൽനിന്ന് ഡിസ്ചാർജ് ചെയ്ത് വീട്ടിലെത്തിയ വേളയിലാണ് പെൺകുട്ടി തെൻറ അനുഭവങ്ങൾ പങ്കുവെച്ചത്. ചികിത്സക്ക് നേരിട്ടെത്തി നേതൃത്വം നൽകുകയും സദാ വിവരങ്ങൾ തിരക്കുകയും ചെയ്തുകൊണ്ടിരുന്ന മന്ത്രി കെ.കെ. ശൈലജ, കലക്ടർ, ആരോഗ്യ വകുപ്പ് അധികൃതർ, മറ്റ് ഉദ്യോഗസ്ഥരെല്ലാവരും പ്രതിസന്ധി നേരിട്ട ഘട്ടത്തിൽ കൂടെ നിന്നതും അവൾ ഓർക്കുന്നു. കൗൺസിലറുടെയും കൂളിമുട്ടം പി.എച്ച്.സിയിലെ ഡോക്റുടെയും സേവനവും മറക്കാനാകില്ലെന്നും ചൈനയിലെ ഹുവാൻ യൂനിവേഴ്സിറ്റിയിൽ സ്കൂൾ ഓഫ് മെഡിസിൻസിൽ മൂന്നാം വർഷ മെഡിസിൻ വിദ്യാർഥിനിയായ പെൺകുട്ടി പറഞ്ഞു. ആ അനുഭവങ്ങൾ വിദ്യാർഥിനി തന്നെ പറയട്ടെ...
അനുഭവം വലിയ പാഠം
കോവിഡ്–19 വൈറസ് വ്യാപിക്കുന്നതിനിടെ വുഹാനിലെ ഹോസ്റ്റലിെൻറ പരിസരത്ത് പലരും മരിച്ചതറിഞ്ഞതോടെയാണ് അവിടെ തങ്ങുന്നത് സുരക്ഷിതമല്ലെന്ന് തോന്നിയത്. ഇതോടെ വിദ്യാർഥികൾ ജനുവരി 23ന് നാട്ടിലേക്ക് തിരിക്കാൻ ടിക്കറ്റ് ബുക്ക് ചെയ്തു. വുഹാൻ വിമാനത്താവളത്തിൽ നിന്നുള്ള വിമാനങ്ങൾ അപ്പോൾ റദ്ദാക്കിയിരുന്നു. ഒടുവിൽ 1500 കിലോമീറ്റർ അകലെയുള്ള മറ്റൊരു വിമാനത്താവളത്തിൽ െട്രയിനിൽ എത്തിയാണ് കൊൽക്കത്തയിലും അവിടെനിന്ന് നെടുമ്പാശ്ശേരിയിലും വന്നിറങ്ങിയത്. 27നാണ് ചില ലക്ഷണങ്ങൾ ശരീരത്തിൽ കണ്ടത്. തൃശൂരിൽനിന്നുള്ള വിദ്യാർഥിനിയുടെ പരിശോധന ഫലം പോസിറ്റിവാെണന്ന് ചാനലിൽ കണ്ടതോടെ അത് താനാണെന്ന് മനസ്സിലായി. കൂടെയുണ്ടായിരുന്ന സൃഹൃത്തുക്കളിൽ ആർക്കും രോഗം ബാധിച്ചില്ലെന്നറിഞ്ഞതിൽ സന്തോഷിച്ചു.
ചൈനയിൽ അസുഖം മൂലം മരിച്ചത് ശ്വാസരോഗം പോലെയുള്ള ആരോഗ്യ പ്രശ്നമുള്ളവരും 45ന് മുകളിൽ പ്രായമുള്ളവരുമാണെന്ന് അറിഞ്ഞപ്പോൾ കുറച്ച് ആത്മവിശ്വാസം തോന്നി. ചികിത്സാരംഗത്തെ അടിസ്ഥാന കാര്യങ്ങൾ പഠിക്കാനും ഇത്തരമൊരു അവസ്ഥ നേരിടാനുള്ള അനുഭവ പാഠവുമായാണ് രോഗാവസ്ഥയും ചികിത്സയുമെല്ലാം കാണുന്നത്. 13 തവണയാണ് എെൻറ രക്ത സാമ്പിൾ പരിശോധനക്ക് വിധേയമാക്കിയത്. കാര്യങ്ങളെല്ലാം നിയന്ത്രണവിധേയമായാൽ ൈചനയിലേക്ക് തിരിച്ചുപോകാനാണ് ഉദ്ദേശിക്കുന്നത്. ഒരാഴ്ചക്ക് ശേഷം സാധാണ ജീവിതമാകാമെന്നാണ് ഡോക്ടർമാർ പറഞ്ഞിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.