മേലാറ്റൂരിൽ തുണിക്കടയിൽ തീപിടിത്തം; ലക്ഷങ്ങളുടെ നാശനഷ്ടം

മേലാറ്റൂർ: മലപ്പുറം മേലാറ്റൂർ ടൗണിൽ തുണിക്കടയിൽ തീപിടിച്ച്​ ലക്ഷങ്ങളുടെ നാശനഷ്ടം. മണ്ണാർക്കാട് റോഡിലെ പെട്രോൾപമ്പിന്​ മുൻവശത്തുള്ള ബ്ലൂ ഫോർ എം എന്ന മെൻ​സ്​ ഷോപ്പിലാ​ണ്​ തീപിടിത്തമുണ്ടായത്​. ബുധനാഴ്ച രാവിലെ 6.30നാണ്​ സംഭവം.

മേലാറ്റൂർ ഏപ്പിക്കാട്​ സ്വദേശിയായ കെ.കെ. നൗഷാദിന്‍റെ ഉടമസ്ഥതയിലുള്ള സ്ഥാപനം ദിവസങ്ങൾക്ക്​ മുമ്പാണ്​ നവീകരിച്ചത്​. തീപിടിത്തത്തിൽ വസ്ത്രശാലയുടെ മുകൾനിലയിലെ സാധനങ്ങൾ പൂർണമായും കത്തിനശിച്ചു. താഴത്തെ നിലയിൽ ഗ്ലാസുകൾ പൊട്ടി. പെരിന്തൽമണ്ണയിൽ നിന്നെത്തിയ അഗ്നിശമന തീയണച്ചതിനാൽ കൂടുതൽ കടകളിലേക്ക്​ തീപടർന്നില്ല. ഷോർട്ട്​ സർക്യൂട്ടാണ്​ അപകട കാരണമെന്നാണ്​ നിഗമനം. 

Tags:    
News Summary - fire broke out in a cloth shop in Melattur

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.