Posted On
date_range Updated On
date_range കാരുണ്യപദ്ധതിക്ക് 100 കോടി അനുവദിച്ച് ധന വകുപ്പ്
തിരുവനന്തപുരം: കാരുണ്യ ആരോഗ്യ സുരക്ഷ പദ്ധതിക്ക് (കാസ്പ്) 100 കോടി രൂപ ധനവകുപ്പ് അനുവദിച്ചു. കുടുംബത്തിന് പ്രതിവർഷം അഞ്ചുലക്ഷം രൂപവരെ സൗജന്യ ചികിത്സ ഉറപ്പാക്കുന്ന പദ്ധതിയിൽ 41.99 ലക്ഷം കുടുംബങ്ങളാണുള്ളത്.
സൗജന്യ ചികിത്സ നൽകിയ ഇനത്തിൽ സ്വകാര്യ ആശുപത്രികൾക്ക് കോടികൾ നൽകാനുണ്ട്. ഏതാനും ആശുപത്രികൾ പദ്ധതിയിൽനിന്ന് പിന്മാറുന്ന സ്ഥിതിയുമുണ്ടായി. ഈ സാഹചര്യത്തിലാണ് 100 കോടി അനുവദിച്ചത്.
ഏപ്രിൽ ആദ്യം 150 കോടി രൂപ നൽകിയിരുന്നു. രണ്ടാം പിണറായി സർക്കാർ ഇതുവരെ 2795 കോടി രൂപയാണ് പദ്ധതിക്കായി നൽകിയത്. ഇതിൽ കേന്ദ്ര സർക്കാർ വിഹിതം വർഷം 151 കോടി രൂപ മാത്രമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.