Posted On
date_range Updated On
date_range ജിഷ വധം: അന്തിമവാദം ഇന്ന് പൂർത്തിയാവും
െകാച്ചി: പെരുമ്പാവൂർ ജിഷ വധേക്കസിൽ അന്തിമവാദം ബുധനാഴ്ച പൂർത്തിയാവും. ഉച്ചക്ക് രണ്ടു മുതൽ ഇരുഭാഗത്തിനും എറണാകുളം പ്രിൻസിപ്പൽ െസഷൻസ് കോടതി സമയം അനുവദിച്ചിട്ടുണ്ട്. ഇതിന് ശേഷം വിധി എന്ന് പറയുമെന്ന് കോടതി പ്രഖ്യാപിക്കും.
പ്രതിഭാഗം വാദം ചൊവ്വാഴ്ച പൂർത്തിയായിരുന്നു. ആറു മാസത്തിലേറെ നീണ്ട വിചാരണ നടപടികളാണ് ബുധനാഴ്ച അവസാനിക്കുന്നത്. പ്രോസിക്യൂഷൻ ഭാഗത്തുനിന്ന് നൂറ് സാക്ഷികളെ വിസ്തരിച്ചിരുന്നു. പ്രതിഭാഗത്തുനിന്ന് അന്വേഷണ ഉദ്യോഗസ്ഥൻ അടക്കം ഏതാനും പേരെ വിസ്തരിച്ചു.കുറുപ്പംപടിയിലെ ഒറ്റമുറി വീട്ടിൽ നിയമ വിദ്യാർഥിനിയായ ജിഷ 2016 ഏപ്രിൽ 28 നാണ് കൊല്ലപ്പെട്ടത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.