Posted On
date_range Updated On
date_range ആലപ്പുഴയിൽ 24 കാരൻ സുഹൃത്തിന്റെ കുത്തേറ്റു മരിച്ചു; പ്രതി ഒളിവില്‍
ആലപ്പുഴ: ആര്യാടിൽ യുവാവിനെ സുഹൃത്ത് കുത്തിക്കൊന്നു. ആര്യാട് സ്വദേശി അജിയുടെ മകൻ അഖിൽ (അച്ചു- 24) ആണ് കൊല്ലപ്പെട്ടത്. അഖിലിന്റെ സുഹൃത്തും കായംകുളം സ്വദേശിയുമായ ഷെൽജാദാണ് കൃത്യം നടത്തിയത്. ഇന്ന് വൈകിട്ട് 5.45-ന് അഖിലിന്റെ വീടിന് സമീപത്തുവെച്ചായിരുന്നു സംഭവം. ഗുരുതരമായി പരിക്കേറ്റ അഖിലിനെ ഉടൻതന്നെ തത്തംപള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കൊലപാതകത്തിന് ശേഷം ഷെൽജാദും ഒപ്പമുണ്ടായിരുന്ന മറ്റൊരു സുഹൃത്തും ഓട്ടോറിക്ഷയിൽ കയറി രക്ഷപ്പെട്ടതായി പോലീസ് അറിയിച്ചു. പ്രതിക്കായി അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.