സ്​കൂൾ തുറക്കാനുള്ള അന്തിമ മാർഗരേഖ പുറത്തിറക്കി; ആറ്​ ദിവസം അധ്യയനം

തിരുവനന്തപുരം: സംസ്ഥാനത്തെ സ്​കൂളുകൾ തുറക്കുന്നതിനുള്ള അന്തിമ മാർഗരേഖ സർക്കാർ പുറത്തിറക്കി. ​'തിരികെ സ്​കൂളിലേക്ക്​' എന്ന പേരി​ലാണ്​ മാർഗരേഖ പുറത്തിറക്കിയിരിക്കുന്നത്​. പൊതുനിർദേശങ്ങളടക്കം എട്ട്​ ഭാഗങ്ങളുള്ള മാർഗരേഖയാണ്​ നിലവിൽ വരിക. ആറ്​ വകുപ്പുകൾ ചേർന്ന്​ മാർഗരേഖ നടപ്പിലാക്കും. വിദ്യാഭ്യാസ, ആരോഗ്യ, തദ്ദേശ വകുപ്പുകൾക്കാവും പ്രധാന ചുമതലയുണ്ടാവുക. വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടിയും ആരോഗ്യമന്ത്രി വീണ ജോർജും ചേർന്നാണ്​ മാർഗരേഖ പുറത്തിറക്കിയത്​.

രക്ഷിതാക്കളുടെ പൂർണ്ണ സമ്മതത്തോടെ വിദ്യാർഥികൾ സ്​കൂളിൽ വന്നാൽ മതിയാകും. ​എല്ലാവരും സ്​കൂളിൽ എത്തണമെന്ന്​ നിർബന്ധമില്ല.പൊതു അവധി ദിനങ്ങളല്ലാത്ത ശനിയാഴ്ചകളിലും സ്​കൂൾ പ്രവർത്തിക്കും. ആദ്യത്തെ രണ്ടാഴ്ച ഉച്ചവരെ മാത്രമായിരിക്കും ക്ലാസുണ്ടാവുക. സ്​കൂളുകളിലെ സാഹചര്യം പരിഗണിച്ചാവും വിദ്യാർഥികൾക്ക്​ ഉച്ചഭക്ഷണം നൽകുക. വിദ്യാർഥികൾക്ക്​ മാത്രമായി കെ.എസ്​.ആർ.ടി.സി സർവീസ്​ നടത്തും. ഓ​ട്ടോകളിൽ പരമാവധി മൂന്ന്​ വിദ്യാർഥികൾക്കാവും സഞ്ചരിക്കാൻ സാധിക്കുക. വിദ്യാർഥികൾക്ക്​ യൂണിഫോം നിർബന്ധമല്ല. സ്​കൂൾ അസംബ്ലികൾ തൽക്കാലമുണ്ടാവില്ല. 

ഡോക്​ടർമാരുടെ സേവനം സ്​കൂളുകളിൽ ഉറപ്പാക്കാൻ ശ്രദ്ധിക്കണം. കോവിഡ്​ മാനദണ്ഡം പാലിച്ച്​ പ്രവേശനോത്സവം നടത്താനാണ്​ ശ്രമം.സ്​കൂളുകളിലെത്തുന്ന അധ്യാപക-അനധ്യാപക ജീവനക്കാർ നിർബന്ധമായും രണ്ട്​ ഡോസ്​ വാക്​സിൻ സ്വീകരിച്ചിരിക്കണം. സ്​കൂൾ ബസിലെ ജീവനക്കാർക്കും ഈ നിബന്ധന ബാധകമാണ്​. കുട്ടികൾ കൂട്ടം കൂടുന്നില്ലെന്ന്​ അധ്യാപകർ ഉറപ്പാക്കണമെന്ന്​ മാർഗരേഖയിൽ പറയുന്നുണ്ട്​.

Tags:    
News Summary - Final guidelines for school opening released; Six days of study

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.