അഫാന്‍റെ സാമ്പത്തിക ബാധ്യതയെക്കുറിച്ച് അറിയില്ലെന്ന് പിതാവ്

തിരുവനന്തപുരം: അനിയനും വല്ല്യുമ്മയും ഉൾപ്പെടെ അഞ്ചുപേരെ കൊന്നുതള്ളിയ അഫാന് സാമ്പത്തിക ബാധ്യതയുള്ളതായി അറിയില്ലെന്ന് പിതാവ്. അഫാന്റെ സാമ്പത്തിക ബാധ്യതയെക്കുറിച്ച് അറിയില്ലെന്നും മകന് പെൺകുട്ടിയുമായുള്ള ബന്ധത്തെക്കുറിച്ചും അറിവില്ലെന്ന് പിതാവ് ഗൾഫിൽനിന്ന് പ്രതികരിച്ചു.

തനിക്കുള്ളത് വ്യക്തിപരമായ ചെറിയ സാമ്പത്തിക ബാധ്യത മാത്രമാണെന്നും പിതാവ് പറഞ്ഞു.

അതേസമയം, ഉറ്റവരെ ​കൊ​ന്നു​ത​ള്ളാ​ൻ അഫാ​നെ പ്രേ​രി​പ്പി​ച്ച​ത്​ എ​ന്താ​യി​രി​ക്കുമെന്നത് സംബന്ധിച്ച് ഇതുവരെ വ്യക്തമായ വിവരമില്ല. അ​ഫ്​​നാ​നെ പ്രാ​ഥ​മി​ക​മാ​യി ചോ​ദ്യം ചെ​യ്യാ​നു​ള്ള അ​വ​സ​രം മാ​ത്ര​മാ​ണ്​ പൊ​ലീ​സി​ന്​ ല​ഭി​ച്ച​ത്. പൊ​ലീ​സ്​ സ്​​റ്റേ​ഷ​നി​ൽ ഹാ​ജ​രാ​യ​ത്​ വി​ഷം ക​ഴി​ച്ച നി​ല​യി​ലാ​ണ്. ഉ​ട​ൻ ആ​ശു​പ​ത്രി​യി​ലേ​ക്ക്​ മാ​റ്റി. അ​തി​നി​ടെ, ന​ൽ​കി​യ ​മൊ​ഴി​ക​ളി​ൽ വൈ​രു​ധ്യ​ങ്ങ​ളു​ണ്ടെ​ന്ന് പൊ​ലീ​സ്​ പ​റ​യു​ന്നു.

മൃതദേഹങ്ങളിൽ മാരകമായ മുറിവുകളുണ്ടായിരുന്നു. ചുറ്റികകൊണ്ട് തലയ്ക്ക് അടിച്ചുകൊലപ്പെടുത്തിയെന്നാണ് വിവരം. കൊലയ്ക്കുശേഷം ഓട്ടോറിക്ഷയിലാണ് പ്രതി പോലിസ് സ്റ്റേഷനിലെത്തിയത്.

Tags:    
News Summary - father says not aware of Afan's financial obligations

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.