തൃശൂർ: സമൂഹമാധ്യമങ്ങളിൽ വൈറലായി ഫാദർ ജെയിംസ് പനവേലിന്‍റെ പ്രസംഗം. നാദിർഷ-ജയസൂര്യ ടീമിന്‍റെ 'ഈശോ' സിനിമയുമായി ബന്ധപ്പെട്ട വിവാദങ്ങൾ പരാമർശിക്കുന്ന പ്രസംഗം സംവിധായകരായ ജിത്തു ജോസഫ്, ജിയോ ബേബി അടക്കമുള്ളവർ പങ്കുവെച്ചു. അങ്കമാലി രൂപതയുടെ മുഖപത്രമായ 'സത്യദീപ'ത്തിന്‍റെ ഇംഗ്ലീഷ് എഡിഷന്‍റെ അസോസിയേറ്റ് എഡിറ്ററാണ് ജെയിംസ് പനവേലിൽ. പനവേൽ പള്ളിപ്പെരുന്നാളിനോട് അനുബന്ധിച്ച് നടത്തിയ പ്രസംഗത്തിലെ ഭാഗമാണ് വൈറലായിരിക്കുന്നത്.
ഫാദർ ജെയിംസ് പനവേലിന്‍റെ പ്രസംഗത്തിലെ പ്രസക്ത ഭാഗങ്ങൾ
ഇന്ന് സ്വാതന്ത്യ ലബ്ധിക്ക് 75 വർഷം പിന്നിടുേമ്പാൾ നമുക്ക് സൗകര്യമുണ്ട്, വികസനമുണ്ട്, നേട്ടങ്ങളുണ്ട്. നമ്മുടെ കൂടെ ജീവിക്കുന്ന മനുഷ്യനെ അവന്റെ നിറം നോക്കി, മതം നോക്കി, ജാതി നോക്കി, കുടുംബമഹിമ നോക്കി വകഞ്ഞുമാറ്റുന്ന മനോഭാവം ഇന്നും നിനക്കുണ്ടോ?. എങ്കിൽ ക്രിസ്തു ഇല്ല. ജീവിതത്തിൽ സത്യമില്ല. മതങ്ങൾക്കതീതമായി ചിന്തിക്കുന്ന മാനവീയതയുള്ളതവരായി നമ്മൾ മാറണം.
രണ്ടാഴ്ച്ച മുമ്പാണ് നാദിര്‍ഷയുടെ ഇറങ്ങാനിരിക്കുന്ന സിനിമക്ക് ഈശോ എന്ന പേരു വീണത്. ഉടനെ വാളും വടിയുമായി കത്തിക്കാന്‍ ഇറങ്ങിത്തിരിച്ച ഒരു ക്രൈസ്തവ സമൂഹം ഇവിടെയുണ്ട്. ഇതിനു മുമ്പും സിനിമകള്‍ക്ക് പേര് വന്നിട്ടുണ്ട്, ഈ.മ.യൗ, ആമേന്‍, ഹല്ലേലൂയ്യ എന്നിങ്ങനെ എന്തെല്ലാം സിനിമകള്‍ ഉണ്ടായിട്ടുണ്ട്. അന്നൊക്കെ സംയമനം പാലിച്ച ക്രിസ്ത്യാനി ഇന്ന് വാളെടുത്തിറങ്ങിയിരിക്കുകയാണ്. അങ്ങനെ സമൂഹമാധ്യമങ്ങളില്‍ നമുക്ക് പുതിയ പേരു വീണു. അറിഞ്ഞില്ലെങ്കിൽ പറയാം. 'ക്രിസംഘി'. അത് നമ്മുടെ സ്വഭാവം നോക്കി വീണതാണ്.
പണ്ടൊന്നും നമ്മൾ ഇങ്ങനെ ആയിരുന്നില്ല. മറ്റുള്ളവരേക്കാൾ തീവ്രമായ വർഗീയത നമ്മളിലേക്ക് വന്നതെങ്ങനെയാണ്. ഈശോ എന്ന് പറയുന്നത് ഒരു സിനിമയിലാണോ. ഒരു പോസ്റ്ററിലാണോ. അങ്ങനെ പോസ്റ്ററോ സിനിമയോ ഇറങ്ങിയാൽ പഴുത്ത് പൊട്ടാറായി നിൽക്കുന്ന വ്രണമാണോ നിങ്ങളുടെ മതവികാരം?. ഇതിനുമപ്പുറമാണ് ക്രിസ്തു എന്ന് വിശ്വസിക്കുന്ന വിശ്വാസിക്ക് ഇതൊന്നും പ്രശ്നമല്ല. ക്രിസ്തുവിനെ ശരിയായി ഉൾകൊള്ളാനും മനസ്സിലാക്കാനും സാധിക്കാനും കഴിയാതെ വരുേമ്പാഴാണ് കൊത്തി കീറാനും മാന്തി കീറാനും അലമുറയിടാനും തീ കത്തിക്കാനും ഇറങ്ങുന്ന ഇറങ്ങുന്ന വര്‍ഗീയവാദി ക്രിസ്ത്യാനികളാകുന്നത്.
സ്നേഹമുള്ളവരേ.. ഇത് സമുദായ വാദമാണ്. മതാത്മകതയാണ്. നമുക്ക് വേണ്ടത് സമുദായവാദമോ മതാത്മകതയോ അല്ല. നമുക്ക് വേണ്ടത് ആത്മീയതയാണ്. യഥാർഥമായ ആത്മീയതയാണ്. അത് മനുഷ്യനെ സ്നേഹിക്കലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.