തൃശൂരിൽ അച്ഛനെയും കുഞ്ഞിനെയും വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. തൃശൂർ ആളൂരിലാണ് സംഭവം. ബിനോയ്, ബിനോയയുടെ രണ്ടര വയസുള്ള മകൻ അഭിജിത്ത് കൃഷ്ണ എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്. ബിനോയ് തൂങ്ങി മരിച്ച നിലയിലും കുഞ്ഞിന്റെ മൃതദേഹം ബക്കറ്റിലുമാണ് കണ്ടെത്തിയത്.
പ്രവാസിയായിരുന്ന ബിനോയ് ഹൃദ്രോഗിയായതിനാൽ ഇപ്പോൾ നാട്ടിൽ ലോട്ടറി കച്ചവടം നടത്തുകയാണ്. മകന് സംസാരശേഷിയില്ലാത്തതിൽ ഇവർക്ക് മാനസിക പ്രയാസമുണ്ടായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. അതിനാൽ കുഞ്ഞിനെ വെള്ളത്തിൽ മുക്കിക്കൊന്നുവെന്നാണ് പൊലീസ് കരുതുന്നത്. ആളൂർ പൊലീസ് ഇൻക്വസ്റ്റ് നടപടികൾ നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.