തെറ്റായ സത്യവാങ്മൂലം: പി.വി അൻവറിനെതിരെ കോടതിയെ സമീപിക്കാൻ അനുമതി

കോഴിക്കോട്: തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിൽ തെറ്റായ വിവരങ്ങൾ നൽകിയെന്ന പരാതിയിൽ നിലമ്പൂർ എം.എൽ.എ പി.വി അൻവറിനെതിരെ തുടർനടപടി സ്വീകരിക്കാൻ സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷന്‍റെ അനുമതി. ആരോപണം ചൂണ്ടിക്കാട്ടി പരാതിക്കാരന് കോടതിയെ സമീപിക്കാമെന്ന് കമീഷൻ സംസ്ഥാന സർക്കാറിനെ അറിയിച്ചു. സർക്കാറാണ് കമീഷന്‍റെ തീരുമാനം പരാതിക്കാരനെ ഇപ്പോൾ അറിയിച്ചിട്ടുള്ളത്. 

2011ലും 2016ലും നടന്ന നിയമസഭാ തെരഞ്ഞെടുപ്പുകളിൽ സമർപ്പിച്ച സത്യവാങ്മൂലങ്ങളിൽ വലിയ ക്രമക്കേടുകൾ ഉണ്ടെന്നും ഭാര്യയുടെ സ്വത്തുവിവരങ്ങൾ മറച്ചുവെച്ചെന്നും ചൂണ്ടിക്കാട്ടി ഗവർണർക്കാണ് പരാതി നൽകിയത്. കൂടുതൽ പരിശോധനക്കായി ഗവർണർ പരാതി ചീഫ് സെക്രട്ടറിക്കും തുടർന്ന് തെരഞ്ഞെടുപ്പ് കമീഷനും കൈമാറുകയായിരുന്നു. 

കമീഷന്‍റെ പരിശോധനയിലാണ് ജനപ്രാതിനിധ്യ നിയമം 125 എ പ്രകാരം പരാതിയിൽ കഴമ്പുണ്ടെന്നും പരാതിക്കാരന് കോടതിയെ സമീപിക്കാമെന്നും കണ്ടെത്തിയത്. 

Tags:    
News Summary - Fake Statement: Election Commission Allow to Law Suite Against PV Anvar MLA -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.