കോവിഡ് 19: വ്യാജ വാർത്ത പ്രചരിപ്പിച്ചതിന് എട്ട്​ ​േകസ്​, നാലുപേർ അറസ്​റ്റിൽ

തിരുവനന്തപുരം: കോവിഡ് 19 വൈറസ്​ ബാധയുമായി ബന്ധപ്പെട്ട്​ സാമൂഹികമാധ്യമങ്ങളിലൂടെ വ്യാജവാർത്തകൾ പ്രചരിപ്പിച് ചതിന് സംസ്​ഥാനത്ത് ചൊവ്വാഴ്​ച വൈകുന്നേരം വരെ എട്ട്​ കേസുകൾ രജിസ്​റ്റർ ചെയ്​തു. എറണാകുളം സെൻട്രൽ പൊലീസ്​ സ്​റ്റേഷനിൽ രണ്ടും തൃശൂർ സിറ്റിയിലെ കുന്നംകുളം, കണ്ണൂരിലെ പരിയാരം, ആലപ്പുഴയിലെ ഹരിപ്പാട്, ഇടുക്കിയിലെ കാളിയാർ, കോഴിക്കോട് റൂറലിലെ കാക്കൂർ, വയനാട്ടിലെ വെള്ളമുണ്ട പൊലീസ് ​സ്​​റ്റേഷനുകളിൽ ഓരോ കേസുമാണ് രജിസ്​റ്റർ ചെയ്തത്.

സംഭവവുമായി ബന്ധപ്പെട്ട്​ നാല്​പേരും അറസ്​റ്റിലായി. കുന്നംകുളം പൊലീസ്​ സ്​റ്റേഷനിൽ രജിസ്​റ്റർ ചെയ്ത കേസിൽ പ്രവീഷ് ലാൽ, മുഹമ്മദ് അനസ്​ എന്നിവരും ഹരിപ്പാട് പൊലീസ്​ സ്​റ്റേഷനിൽ സുകുമാരൻ എന്നയാളും വെള്ളമുണ്ട പൊലീസ് ​സ്​റ്റേഷനിൽ ഹാരിസ്​ ഈന്തൻ എന്നയാളുമാണ് അറസ്​റ്റിലായത്.


Tags:    
News Summary - fake news on coivd 8 cases

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.