Posted On
date_range Updated On
date_range ജമാഅത്തെ ഇസ്‍ലാമിക്കെതിരെ വ്യാജപ്രചാരണം; പൊലീസ് കേസെടുത്തു
കൊയിലാണ്ടി: ജമാഅത്തെ ഇസ്‍ലാമി സമൂഹ അടുക്കളയിൽ വിഷം കലര്‍ത്തുമെന്ന് സമൂഹമാധ്യമത്തിലൂടെ വ്യാജപ്രചാരണം നടത്ത ിയയാള്‍ക്കെതിരെ കേസെടുത്തു. അരിക്കുളം സ്വദേശി രഞ്ജിത്തിനെതിരെയാണ് കൊയിലാണ്ടി പൊലീസ് കേെസടുത്തത്.
രഞ്ജിത്ത് അരിക്കുളം എന്ന ഫേസ്ബുക്ക് അക്കൗണ്ടില്‍നിന്നായിരുന്നു അപവാദ പ്രചാരണം. ജമാഅത്തെ ഇസ്ലാമിയെ സൂക്ഷിക്കുക, മനുഷ്യാവകാശം പറയാന്‍വേണ്ടി അവര്‍ നാട്ടിലെ കമ്യൂണിറ്റി കിച്ചനില്‍ വിഷം ഇടാന്‍ മടിക്കില്ലെന്നായിരുന്നു പോസ്റ്റ്.
ഇത് കോവിഡ് വൈറസിനെതിരെ ജനങ്ങള്‍ ഒറ്റക്കെട്ടായി പോരാടുമ്പോള്‍ പകര്‍ച്ചവ്യാധി തടയാനുള്ള ശ്രമങ്ങളെ തുരങ്കം വെക്കുന്നതാണെന്ന് കാണിച്ച് ജമാഅത്തെ ഇസ്‍ലാമി കൊയിലാണ്ടി ഏരിയ സെക്രട്ടറി എം.എം. സമീര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.