കോയമ്പത്തൂർ: ആദായനികുതി ഉദ്യോഗസ്ഥരാണെന്ന് പറഞ്ഞ് വസ്ത്ര വ്യാപാരികളായ മല യാളി സഹോദരങ്ങളെ കബളിപ്പിച്ച് പണം തട്ടിയ സംഘത്തിലെ അഞ്ചുപേർ അറസ്റ്റിൽ. മലപ്പു റം വേങ്ങര സ്വദേശി മൊയ്തീൻ (38), സഹോദരൻ കെ. ഫൈസൽ (30) എന്നിവരാണ് ആക്രമണത്തിനിരയായത്. തേനി ബംഗ്ലാമേട് രവികുമാർ (39), ഉത്തമപാളയം സ്റ്റാലിൻ (50), ബൊമ്മകൗണ്ടൻപട്ടി വീരകുമാർ (29), സതീഷ് (24), ജഗന്നാഥൻ (26) എന്നിവരാണ് പ്രതികൾ.
ജൂലൈ മൂന്നിന് കോയമ്പത്തൂർ ചൊക്കംപുതൂരിൽനിന്ന് ഒന്നേമുക്കാൽ ലക്ഷം രൂപക്ക് തുണിത്തരങ്ങൾ വാങ്ങി മടങ്ങവേയാണ് സംഭവം. പാലക്കാട്-കോയമ്പത്തൂർ ദേശീയപാതയിൽ മധുക്കര മരപ്പാലത്തിന് സമീപം മൊയ്തീൻ ഒാടിച്ചിരുന്ന കാറിനെ മറ്റൊരു കാറിൽ മറികടന്ന് വഴി തടഞ്ഞു. തുടർന്ന് പുറത്തിറങ്ങിയ സംഘം ആദായനികുതി ഉദ്യോഗസ്ഥരാണെന്നും കാറിൽ ഹവാല പണം കടത്തുന്നതായി വിവരം ലഭിച്ചിട്ടുണ്ടെന്നും പരിശോധിക്കണമെന്നും അറിയിച്ചു.
ഇൗ സമയത്ത് മൊയ്തീൻ തിരിച്ചറിയൽ കാർഡ് ആവശ്യപ്പെട്ടതോടെ പ്രകോപിതരായ സംഘം കാറിൽനിന്ന് പിടിച്ചിറക്കി മർദിച്ചു. അതിനിടെ പ്രതികളിൽ ഒരാളായ രവികുമാർ തുണിത്തരങ്ങൾ കയറ്റിയ മൊയ്തീെൻറ കാറുമായി മുങ്ങി. മറ്റു നാലുപേർ മൊയ്തീെൻറ പക്കലുള്ള 10,400 രൂപ പിടിച്ചുപറിച്ച് ഒാടിരക്ഷപ്പെട്ടു.
അതിനിടെ, രവികുമാർ ഒാടിച്ചുപോയ കാർ കുറച്ചകലെയായി ഗതാഗതക്കുരുക്കിൽ കുടുങ്ങി. ഇൗ സമയത്ത് മൊയ്തീൻ നിലവിളിച്ചതോടെ ഒാടിക്കൂടിയ ജനങ്ങൾ രവികുമാറിനെ പിടികൂടി പൊതിരെ തല്ലുകയും വിവരം മധുക്കര പൊലീസിൽ അറിയിക്കുകയും ചെയ്തു. തുടർന്നാണ് അഞ്ച് പ്രതികളെയും അറസ്റ്റ് ചെയ്തത്. കാറിൽനിന്ന് ആയുധങ്ങളും മറ്റും കണ്ടെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.