കണ്ണൂർ: കണ്ണൂരിൽ കോവിഡ് ബാധിച്ച് മരിച്ച എക്സൈസ് ഉദ്യോഗസ്ഥൻ സുനിലിന് ചികിൽസ ലഭിച്ചില്ലെന്ന ആരോപണവുമായി കുടുംബം. ചികിൽസ ലഭിക്കുന്നില്ലെന്ന് സുനിൽ ബന്ധുക്കളോട് പറയുന്ന ഫോൺ സംഭാഷണവും പുറത്ത് വന്നിട്ടുണ്ട്. മരിച്ച എക്സൈസ് ഡ്രൈവറുടെ ചികിൽസയെ കുറിച്ച് അന്വേഷണം നടക്കുന്നതിനിടെയാണ് പുതിയ ആരോപണവും ഉയരുന്നത്.
കഴിഞ്ഞ ഞായറാഴ്ചയാണ് സുനിലിനെ കടുത്ത പനി ബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തിങ്കളാഴ്ച ഐ.സി.യുവിൽ നിന്ന് സുനിൽ ബന്ധുവിനയച്ച ഓഡിയോ സന്ദേശമാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. കടുത്ത ന്യുമോണിയ ബാധിച്ച സുനിലിന് അതിനുള്ള കൃത്യമായ ചികിൽസ നൽകിയില്ലെന്നാണ് ഉയരുന്ന പ്രധാന ആരോപണം.
അതേസമയം, കുടുംബത്തിൻെറ ആരോപണങ്ങൾ സുനിലിനെ ചികിൽസിച്ച പരിയാരം മെഡിക്കൽ കോളജ് നിഷേധിച്ചു. ആശുപത്രിയിൽ പ്രവേശിക്കുേമ്പാൾ തന്നെ സുനിലിന് കടുത്ത ന്യുമോണിയയുണ്ടായിരുന്നു. ശ്വാസകോശങ്ങളുടെ പ്രവർത്തനത്തെ ഇത് സാരമായി തകരാറിലാക്കിയതായും ആശുപത്രി അധികൃതർ വിശദീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.