മുക്കം/താമരശ്ശേരി: നീലേശ്വരം ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ വിദ്യാർഥികൾക്കുവേണ്ടി അധ്യാപകൻ പരീക്ഷയെഴുതിയ സംഭവത്ത ിൽ മൂന്നാംപ്രതി പി.കെ. ഫൈസലിന് ജാമ്യം. വെള്ളിയാഴ്ച രാവിലെ മുക്കം പൊലീസ് സ്റ്റേഷനിൽ കീഴടങ്ങിയ ഫൈസലിന് താമരശേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. പ്ലസ് ടു പരീക്ഷ നടത്തിപ്പിൽ ഡെപ്യൂട്ട ി ചീഫിെൻറ ചുമതലക്കാരനായിരുന്നു പി.കെ. ഫൈസൽ.
കോഴിക്കോട് പ്രിൻസിപ്പൽ സെഷൻസ് കോടതിയിലും ഹൈേകാടതിയിലും മുൻകൂർ ജാമ്യാപേക്ഷ നൽകിയിരുന്നെങ്കിലും അന്വേഷണ ഉദ്യോഗസ്ഥർ മുമ്പാകെ 10 ദിവസത്തിനകം ഹാജരാവാൻ കോടതി നിർദേശിക്കുകയായിരുന്നു. ഇതിനെ തുടർന്നാണ് ഇദ്ദേഹം വെള്ളിയാഴ്ച രാവിലെ പൊലീസ് സ്റ്റേഷനിൽ ഹാജരായത്. അറസ്റ്റ് രേഖപ്പെടുത്തിയ പൊലീസ് അധ്യാപകനെ താമരശ്ശേരി കോടതിയിൽ ഹാജരാക്കി. എല്ലാ ശനിയാഴ്ചകളിൽ മുക്കം പൊലീസ് സ്റ്റേഷനിൽ ഹാജരാകണമെന്ന വ്യവസ്ഥയോടെയാണു രണ്ട് ആൾജാമ്യത്തിൽ ജാമ്യം അനുവദിച്ചത്.
വെള്ളിയാഴ്ച വൈകീട്ട് മൂന്നോടെയാണ് മുക്കം പൊലീസ് അധ്യാപകനെ താമരശ്ശേരി കോടതിയിൽ ഹാജരാക്കിയത്. ഒന്നും രണ്ടും പ്രതികളായ പരീക്ഷ ചീഫ് സൂപ്രണ്ടും നീലേശ്വരം ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ പ്രിൻസിപ്പലുമായ കെ. റസിയ, ഇതേ സ്കൂളിലെ അധ്യാപകനും അഡീഷനൽ ഡെപ്യൂട്ടി ചീഫുമായ നിഷാദ് വി. മുഹമ്മദ് എന്നിവർ ഒരു മാസത്തിലേറെയായി ഒളിവിലാണ്. കഴിഞ്ഞ മേയ് 13നാണ് വിദ്യാർഥികൾക്ക് വേണ്ടി പരീക്ഷ എഴുതിയ സംഭവത്തിൽ മൂന്ന് അധ്യാപകർക്കെതിരെ മുക്കം പൊലീസ് വിവിധ വകുപ്പുകൾ ചേർത്ത് കേെസടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.