കോഴിക്കോട്: ബൈക്ക് മതിലിലിടിച്ചുണ്ടായ അപകടത്തിൽ വിമുക്തഭടൻ മരിച്ചു. കിഴക്കോത്ത് തൈക്കിലാട്ട് കുയിൽതൊടികയിൽ ദിലീപ് കുമാറാണ്(40) തിങ്കളാഴ്ച വൈകീട്ട് കുരുവട്ടൂർ കുമ്മങ്ങോട്ട്താഴത്തുണ്ടായ അപകടത്തിൽ മരിച്ചത്.
സെക്യൂരിറ്റി ജോലി കഴിഞ്ഞ് വേങ്ങേരിയിൽ നിന്ന് വീട്ടിലേക്ക് മടങ്ങുമ്പോഴാണ് അപകടം. നാട്ടുകാർ മെഡി. കോളജ് ആശുപത്രിയിലെത്തിക്കുമ്പോഴേക്കും മരിച്ചു. മൃതദേഹം മെഡി. കോളജ് ആശുപത്രി മോർച്ചറിയിൽ. 15 വർഷം ഇന്ത്യൻ സൈന്യത്തിൽ പ്രവർത്തിച്ച ദിലീപ് ജമ്മു-കശ്മീർ, ഉത്തർപ്രദേശ്, ഗോവ തുടങ്ങിയ സ്ഥലങ്ങളിൽ സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
ഭാര്യ: അഞ്ജു. മക്കൾ: ആര്യൻ, അലിയ. പിതാവ് : തൈക്കിലാട്ടു കരുണാകരൻ. മാതാവ്: സാവിത്രി. സഹോദരങ്ങൾ: മിനി ബൈജു കൊടുവള്ളി, കെ.ടി. വിനൂപ്(പെരുവയൽ സഹകരണ ബാങ്ക്).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.