???????? ???????? ??????? ???????? ???????????????? ?????????????? ?????? ???

റോഡരികിൽ ഭക്ഷണം കാത്തുനിന്നവർക്കിടയിലേക്ക് വാഹനം ഇടിച്ചു കയറി; മൂന്നുപേർക്ക് ഗുരുതര പരിക്ക്

കൊച്ചി: എറണാകുളം നഗരത്തിൽ വഴിയോരത്ത് ഭക്ഷണത്തിനായി കാത്തുനിന്നവരുടെ ഇടയിലേക്ക് ഗുഡ്സ് വാൻ ഇടിച്ചു കയറി മൂന് നു പേർക്ക് ഗുരുതര പരിക്കേറ്റു. പരിക്കേറ്റവരെ എറണാകുളം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

തിങ്കളാഴ്ച രാവിലെ 11.30ഓടെയായിരുന്നു അപകടം. തെരുവിൽ കഴിയുന്നവർ ആളുകൾ കൊണ്ടുവരുന്ന ഭക്ഷണത്തിനായി റോഡരികിൽ കാത്തുനിൽക്കുകയായിരുന്നു. ഇതിനിടെ കുടിവെള്ള ജാർ കയറ്റിവന്ന ഗുഡ്സ് വാൻ എറണാകുളം നോർത്ത് പാലത്തിൽനിന്ന് വരുമ്പോൾ നിയന്ത്രണംവിട്ട് ഇവർക്കിടയിലേക്ക് ഇടിച്ചുകയറുകയായിരുന്നു. മരത്തിലിടിച്ചാണ് വണ്ടി നിന്നത്.

കൊച്ചി സെൻട്രൽ പൊലീസ് സ്ഥലത്തെത്തി.

Tags:    
News Summary - ernakulam north accident-kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.