എറണാകുളത്ത്​ നിപ്പയെന്ന പ്രചാരണം അടിസ്ഥാന രഹിതമെന്ന്​ കലക്​ടർ

കൊച്ചി: എറണാകുളത്ത്​ ഒരു ആശുപത്രിയിൽ രോഗിക്ക്​ നിപ വൈറസ് ബാധ സ്​ഥിരീകരിച്ചതായി സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്ന് എറണാകു​ളം ജില്ലാ കലക്ടർ മുഹമ്മദ് വൈ സഫീറുള്ള.

പനി ബാധിതരായി എത്തുന്ന രോഗികളിൽ നിപയുടെ ലക്ഷണങ്ങൾ ഉണ്ടെന്നു തോന്നിയാൽ അത് സ്ഥിരീകരിക്കാൻ കൂടുതൽ പരിശോധനകൾ നടത്തുന്നത് നടപടിക്രമങ്ങളുടെ ഭാഗം മാത്രമാണ്​. ഇതിൽ ആശങ്കപ്പെടാൻ ഒന്നുമി​ല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

പരിശോധനയുടെ അടിസ്ഥാനത്തിൽ രോഗം സ്ഥിരീകരിക്കപ്പെട്ടാൽ ഇത് സംബന്ധിച്ച് ഔദ്യോഗികമായ അറിയിപ്പ് ജില്ലാ ഭരണകൂടം നൽകുകയും മുൻകരുതലുകൾ സ്വീകരിക്കുകയും ചെയ്യും. ജനങ്ങൾക്കിടയിൽ ആശങ്കയും ഭീതിയും പരത്തുന്നതിൽ നിന്ന്​ ബന്ധപ്പെട്ടവർ വിട്ടുനിൽക്കണമെന്നും കലക്ടർ അഭ്യർഥിച്ചു. തൻെറ ഔദ്യോഗിക ഫേസ്​ബുക്ക്​ പേജിലൂടെയാണ്​ കലക്​ടർ ഇക്കാര്യങ്ങൾ അറിയിച്ചത്​.

Tags:    
News Summary - eranakulam fake nipah news collector -kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.