തിരുവനന്തപുരം: സംസ്ഥാനത്ത് പകർച്ചവ്യാധി പ്രതിരോധ നിയന്ത്രണ പ്രവർത്തനങ്ങളുടെ ഭാഗമായി താലൂക്ക്, ജില്ല ജനറൽ ആശുപത്രികളിലെ ഒ.പി സമയത്ത് ഡോക്ടർമാരും ജീവനക്കാരും കൃത്യമായി ജോലിക്ക് ഹാജരാകുന്നുണ്ടെന്ന് ഡി.എം.ഒമാർ ഉറപ്പാക്കണമെന്ന് ആരോഗ്യ വകുപ്പ് ഡയറക്ടർ ഡോ. വി. മീനാക്ഷിയുടെ നിർദേശം. രാവിലെ കൃത്യം എട്ടിനുതന്നെ ഒ.പി ചികിത്സകൾ ആരംഭിക്കണം. രോഗികളുടെ ബാഹുല്യം കണക്കിലെടുത്ത് ആവശ്യമായി വന്നാൽ ഒ.പി, ലാബ്, ഫാർമസി എന്നിവിടങ്ങളിലെ സമയക്രമം വർധിപ്പിക്കും.സൂപ്രണ്ടോ മെഡിക്കൽ ഓഫിസറോ അവധി എടുക്കുമ്പോൾ ബന്ധപ്പെട്ട ജില്ല മെഡിക്കൽ ഓഫിസറെയും ജില്ല മെഡിക്കൽ ഓഫിസർമാർ അവധി എടുക്കുമ്പോൾ ഡി.എച്ച്.എസിനെയും മുൻകൂട്ടി അറിയിക്കണം.
അത്യാവശ്യ ഘട്ടങ്ങളിലല്ലാതെ ജൂൺ, ജൂലൈ മാസങ്ങളിൽ ആരോഗ്യവകുപ്പ് ജീവനക്കാർക്ക് അവധി അനുവദിക്കില്ല. നീണ്ട അവധി മെഡിക്കൽ സർട്ടിഫിക്കറ്റിന്റെ പിൻബലത്തോടെ മാത്രമേ അനുവദിക്കൂ എന്നും ഡയറക്ടർ അറിയിച്ചു. അവധി അനുവദിക്കില്ല. നീണ്ട അവധി മെഡിക്കൽ സർട്ടിഫിക്കറ്റിന്റെ പിൻബലത്തോടെ മാത്രമേ അനുവദിക്കൂ എന്നും ഡയറക്ടർ അറിയിച്ചു.
ആശുപത്രികളിൽ റാപ്പിഡ് റെസ്പോൺസ് സെല്ലുകൾ
തിരുവനന്തപുരം: രോഗ പ്രതിരോധ, നിയന്ത്രണ പ്രവർത്തനങ്ങൾ ശക്തമാക്കാൻ ജില്ല മെഡിക്കൽ ഓഫിസർമാർക്കും ജില്ലകളുടെ മേൽനോട്ട ചുമതലയുള്ള സംസ്ഥാനതല ഉദ്യോഗസ്ഥർക്കും നിർദേശം. ആരോഗ്യ വകുപ്പ് ഡയറക്ടറേറ്റ്, ജില്ല മെഡിക്കൽ ഓഫിസുകൾ, പ്രധാന ആശുപത്രികൾ എന്നിവ കേന്ദ്രീകരിച്ച് പകർച്ചവ്യാധി പ്രതിരോധത്തിന് റാപ്പിഡ് റെസ്പോൺസ് സെല്ലുകൾ രൂപവത്കരിക്കും. ആശുപത്രികളിൽ സൂപ്രണ്ടിന്റെ നേതൃത്വത്തിലും ജില്ലകളിൽ ജില്ല മെഡിക്കൽ ഓഫിസറുടെ നേതൃത്വത്തിലും കൃത്യമായ ഇടവേളകളിൽ പ്രവർത്തനങ്ങൾ അവലോകനം ചെയ്യും. എല്ലാ ആരോഗ്യ സ്ഥാപനങ്ങളിലും പനിവാർഡുകളും പനി ക്ലിനിക്കുകളും തുടങ്ങും. ദുർഘട പ്രദേശങ്ങളിൽ താമസിക്കുന്നവർക്കായി മൊബൈൽ യൂനിറ്റ് സേവനം, മെഡിക്കൽ ക്യാമ്പ് എന്നിവ ലഭ്യമാക്കാനും ജില്ല മെഡിക്കൽ ഓഫിസർമാർക്കും സൂപ്രണ്ടുമാർക്കും നിർദേശം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.