ഡി.എച്ച്​.എസിൽ കസേരകളിയുടെ രണ്ടാംദിനം: മീനാക്ഷി വിട്ടുനൽകിയില്ല, റീന പിന്മാറിയില്ല

തി​രു​വ​ന​ന്ത​പു​രം: ​മോ​ഹ​ൻ​ലാ​ലും ശ്രീ​നി​വാ​സ​നും അ​ഭി​ന​യി​ച്ച ‘അ​യാ​ൾ ക​ഥ എ​ഴു​തു​ക​യാ​ണ്’ എ​ന്ന സി​നി​മ​യി​ൽ ത​ഹ​സി​ൽ​ദാ​ർ​മാ​ർ ത​മ്മി​​ലു​ണ്ടാ​യ ക​സേ​ര ക​ളി​യെ ഓ​ർ​മി​പ്പി​ച്ച് ആ​രോ​ഗ്യ വ​കു​പ്പ്​ ഡ​യ​റ​ക്ട​റേ​റ്റി​ലെ ക​സേ​ര ക​ളി ര​ണ്ടാം​ദി​ന​വും തു​ട​ർ​ന്നു. ആ​രോ​ഗ്യ വ​കു​പ്പ്​ ഡ​യ​റ​ക്ട​റേ​റ്റി​ലെ മേ​ധാ​വി ആ​രെ​ന്ന കാ​ര്യ​ത്തി​ൽ ര​ണ്ടാം​ദി​വ​സ​വും അ​നി​ശ്​​ചി​ത​ത്വം. താ​ൽ​ക്കാ​ലി​ക ഡ​യ​റ​ക്ട​ർ ഡോ. ​വി. മീ​നാ​ക്ഷി ക​സേ​ര ഒ​ഴി​യാ​ത്ത​തി​നാ​ൽ ഡോ. ​കെ.​ജെ. റീ​ന​ക്ക്​ ചു​മ​ത​ല ഏ​റ്റെ​ടു​ക്കാ​നാ​യി​ല്ല. മീ​നാ​ക്ഷി ഡ​യ​റ​ക്ട​റു​ടെ ക​സേ​ര​യി​ലും റീ​ന തൊ​ട്ടു​മു​ന്നി​ലെ ക​സേ​ര​യി​ലും മു​ഖ​ത്തോ​ടു​മു​ഖം നോ​ക്കി​യി​രു​ന്ന്​ ജോ​ലി തു​ട​ർ​ന്നു.

ഇ​തി​നി​ടെ, പ​ക​ർ​ച്ച​വ്യാ​ധി​ക​ൾ പൊ​ട്ടി​പ്പു​റ​പ്പെ​ട്ട സാ​ഹ​ച​ര്യ​ത്തി​ൽ ഡോ​ക്ട​ർ​മാ​ര​ട​ക്കം ഉ​ദ്യോ​ഗ​സ്ഥ​ർ നീ​ണ്ട അ​വ​ധി എ​ടു​ക്ക​രു​തെ​ന്ന ഉ​ത്ത​ര​വും താ​ൽ​ക്കാ​ലി​ക ഡ​യ​റ​ക്ട​ർ മീ​നാ​ക്ഷി ഇ​റ​ക്കി. റീ​ന​ക്ക്​ അ​നു​കൂ​ല​മാ​യ അ​ഡ്​​മി​നി​സ്​​ട്രേ​റ്റി​വ്​ ട്രൈ​ബ്യൂ​ണ​ൽ വി​ധി​ക്കെ​തി​രെ ഹൈ​കോ​ട​തി​യി​ൽ സ​ർ​ക്കാ​ർ അ​പ്പീ​ൽ ന​ൽ​കി​യി​രി​ക്കു​ക​യാ​ണ്. ഇ​തി​ൽ തീ​രു​മാ​ന​മാ​കു​ന്ന​തു​വ​രെ ക​സേ​ര ക​ളി തു​ട​ർ​ന്നേ​ക്കും.

വെ​ള്ളി​യാ​ഴ്ച​യാ​ണ്​ ഡോ. ​റീ​ന ചു​മ​ത​ല​യേ​ൽ​ക്കാ​നെ​ത്തി​യ​ത്. സ​ർ​ക്കാ​ർ ഉ​ത്ത​ര​വ് ന​ൽ​കാ​ത്ത​തി​നാ​ൽ ചു​മ​ത​ല കൈ​മാ​റാ​നാ​വി​ല്ലെ​ന്നാ​യി​രു​ന്നു​ ഡോ. ​മീ​നാ​ക്ഷി​യു​ടെ നി​ല​പാ​ട്. വൈ​കീ​ട്ട്​ ഓ​ഫി​സ്​ സ​മ​യം ക​ഴി​യും​വ​രെ ഇ​രു​വ​രും കാ​ബി​നി​ൽ തു​ട​ർ​ന്നു. ശ​നി​യാ​ഴ്ച​യും ഇ​ത്​ ആ​വ​ർ​ത്തി​ച്ചു. ആ​രോ​ഗ്യ​മ​ന്ത്രി​ക്കു​ണ്ടാ​യ അ​തൃ​പ്തി​യാ​ണ്​ റീ​ന​യു​ടെ സ്ഥ​ലം​മാ​റ്റ​ത്തി​നും ഇ​പ്പോ​ഴ​ത്തെ സം​ഭ​വ​വി​കാ​സ​ങ്ങ​ൾ​ക്കും കാ​ര​ണം. നി​പ പ​രി​ശോ​ധ​ന​ഫ​ലം സം​ബ​ന്ധി​ച്ചു​ണ്ടാ​യ ആ​ശ​യ​ക്കു​ഴ​പ്പ​വും ശ​ബ​രി​മ​ല​യി​ലേ​ക്ക് ഡോ​ക്​​ട​ർ​മാ​രെ വി​ട്ടു​ന​ൽ​കാ​നാ​വി​ല്ലെ​ന്ന ​റീ​ന​യു​ടെ നി​ല​പാ​ടു​മാ​ണ്​ മ​ന്ത്രി​യെ ചൊ​ടി​പ്പി​ച്ച​ത്. 

ഡ​യ​റ​ക്ട​റേ​റ്റി​ൽ ഭ​ര​ണ​സ്തം​ഭ​ന​മി​ല്ല -മന്ത്രി മു​ര​ളീ​ധ​ര​ൻ

തി​രു​വ​ന​ന്ത​പു​രം: ആ​രോ​ഗ്യ​വ​കു​പ്പ്​ ഡ​യ​റ​ക്ട​റേ​റ്റി​ൽ ഭ​ര​ണ​സ്തം​ഭ​ന​മി​ല്ലെ​ന്നും ഡോ. ​വി. മീ​നാ​ക്ഷി കാ​ര്യ​ങ്ങ​ൾ ന​ന്നാ​യി നോ​ക്കു​ന്നു​ണ്ടെ​ന്നും മ​ന്ത്രി കെ. ​മു​ര​ളീ​ധ​ര​ൻ. വി​ഷ​യ​ത്തി​ൽ അ​ഡ്വ​ക്കേ​റ്റ്​ ജ​ന​റ​ലി​നോ​ട്​ നി​യ​മോ​പ​ദേ​ശം തേ​ടി​യി​ട്ടു​ണ്ട്. യോ​ഗ​ങ്ങ​ളും പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ത​ട​സ്സ​മി​ല്ലാ​തെ ന​ട​ക്കു​ന്നു. മ​ന്ത്രി മു​ത​ൽ ഉ​ദ്യോ​ഗ​സ്ഥ​ർ​വ​രെ കൃ​ത്യ​മാ​യി ജോ​ലി ചെ​യ്യു​ന്നു​ണ്ടെ​ന്നും അ​ദ്ദേ​ഹം മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ടു പ​റ​ഞ്ഞു.

നി​പ പ​രി​ശോ​ധ​നാ ഫ​ലം മ​റ​ച്ചു​വെ​ച്ചി​ട്ടി​ല്ല -കെ.​ജെ. റീ​ന

തി​രു​വ​ന​ന്ത​പു​രം: നി​പ പ​രി​ശോ​ധ​ന ഫ​ലം ത​നി​ക്ക്​ ല​ഭി​ച്ച​ത്​ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​നു​ശേ​ഷം കൃ​ത്യം 6.24നെ​ന്ന്​ ആ​രോ​ഗ്യ വ​കു​പ്പ്​ ഡ​യ​റ​ക്ട​ർ സ്ഥാ​ന​ത്തു​നി​ന്ന് മാ​റ്റി​യ​ശേ​ഷം സ്റ്റേ ​സ​മ്പാ​ദി​ച്ച ഡോ. ​കെ.​ജെ. റീ​ന. ഫ​ലം ല​ഭി​ച്ചി​ട്ടും മ​റ​ച്ചു​​വെ​ച്ചെ​ന്ന ആ​രോ​പ​ണം തെ​റ്റാ​ണ്. കോ​ട​തി പ​റ​ഞ്ഞ​തു​കൊ​ണ്ടാ​ണ്​ താ​ൻ ചു​മ​ത​ല​യേ​ൽ​ക്കാ​ൻ വ​ന്ന​ത്. വ​രേ​ണ്ടെ​ന്നു പ​റ​ഞ്ഞാ​ൽ അ​തും അ​നു​സ​രി​ക്കും. ആ​രു​​മി​ല്ലാ​ത്ത​വ​ർ​ക്ക്​ നീ​തി​ന്യാ​യ വ്യ​വ​സ്ഥ തു​ണ​യാ​കു​മെ​ന്നാ​ണ്​ വി​ശ്വാ​സം. ഡ​യ​റ​ക്​​ട​റു​ടെ ക​സേ​ര കി​ട്ടി​യി​ല്ലെ​ങ്കി​ലും മ​റ്റൊ​രു ക​സേ​ര​യി​ലി​രു​ന്ന്​ പെ​ൻ​ഡി​ങ്​ ജോ​ലി​ക​ൾ തീ​ർ​ക്കും. പ​ക​ർ​ച്ച​വ്യാ​ധി​ക​ൾ പ​ട​രു​ന്ന സ​മ​യ​ത്ത്​ ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ത​ള്ളി​ക്ക​യ​റി ക​ല്ലു​ക​ടി​യാ​വാ​നി​ല്ല. താ​ൻ ജോ​ലി​യി​ൽ വീ​ഴ്ച കാ​ണി​ക്കു​ന്ന ആ​ള​ല്ല. മ​ക​ളു​ടെ വി​വാ​ഹ​ത്തി​നു​പോ​ലും അ​ഞ്ചു​ദി​വ​സം മു​മ്പാ​ണ്​ വ​യ​നാ​ട്ടി​ലെ ദു​ര​ന്ത​ഭൂ​മി​യി​ൽ​നി​ന്ന്​ മ​ട​ങ്ങി​യെ​ത്തി​യ​തെ​ന്നും റീ​ന മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ടു പ​റ​ഞ്ഞു.

ശ​ബ​രി​മ​ല​യി​ലേ​ക്ക്​ ഡോ​ക്ട​ർ​മാ​രെ ന​ൽ​കാ​നാ​വി​ല്ലെ​ന്ന്​ പ​റ​ഞ്ഞി​ട്ടി​ല്ല. ദേ​വ​സ്വ​വും ആ​രോ​ഗ്യ​വ​കു​പ്പും ചേ​ർ​ന്ന്​ ആ​ക്ഷ​ൻ പ്ലാ​ൻ ഉ​ണ്ടാ​ക്ക​ണ​മെ​ന്ന്​ ആ​രോ​ഗ്യ​വ​കു​പ്പ്​ യോ​ഗ​ത്തി​നു​ള്ള നോ​ട്ടാ​യി കു​റി​ച്ച​താ​ണെ​ന്നും റീ​ന​ വ്യ​ക്ത​മാ​ക്കി. 

Tags:    
News Summary - Second day of chair game at DHS: Meenakshi didn't give up, Reena didn't back down

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.