തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തി​ന്റെ റ​വ​ന്യൂ വ​രു​മാ​ന​ത്തി​ൽ വ​ലി​യൊ​രു പ​ങ്കും ക​വ​രു​ന്ന​ത് വാ​യ്പ​ക​ളു​ടെ പ​ലി​ശ തി​രി​ച്ച​ട​വ്. 2015-16ൽ ​റ​വ​ന്യൂ വ​രു​മാ​ന​ത്തി​ന്റെ 16.1 ശ​ത​മാ​നം പ​ലി​ശ​യ്ക്കാ​യി ചെ​ല​വാ​ക്കി​യ​പ്പോ​ൾ 2025-26ൽ ​ഇ​ത് 20.9 ശ​ത​മാ​ന​മാ​യി​ ഉ​യ​ർ​ന്നു. നി​ല​വി​ലെ സാ​മ്പ​ത്തി​ക വ​ർ​ഷം 34,376.02 കോ​ടി​യാ​ണ്​ പ​ലി​ശ​യ്ക്ക്​ മാ​ത്ര​മാ​യി നീ​ക്കി​വെ​ച്ച​ത്. വ​രും​വ​ർ​ഷ​ങ്ങ​ളി​ലും ഇ​ത്​ വ​ർ​ധി​ക്കു​മെ​ന്ന്​ ​ ബ​ജ​റ്റ്​ രേ​ഖ​ക​ൾ അ​ടി​വ​ര​യി​ടു​ന്നു.

2027-28ൽ 38,131.39 ​കോ​ടി​യാ​യും 2028-29ൽ 42,599.01 ​കോ​ടി​യാ​യും പ​ലി​ശ​ച്ചെ​ല​വ്​ കു​തി​ച്ചു​യ​രും. മു​ൻ​വ​ർ​ഷ​ങ്ങ​ളു​മാ​യി താ​ര​ത​മ്യം ചെ​യ്യു​മ്പോ​ഴും പ​ലി​ശ​ക്കെ​ണി ക്ര​മേ​ണ മു​റു​കു​ന്നു​​വെ​ന്ന്​ വ്യ​ക്ത​മാ​ണ്. 2022-23ൽ ​പ​ലി​ശ​യി​ന​ത്തി​ൽ സം​സ്ഥാ​നം തി​രി​ച്ച​ട​ച്ച​ത്​ 25,176.36 കോ​ടി​യി​രു​ന്നു​വെ​ങ്കി​ൽ 2024-25ൽ ​ഇ​ത്​ 29,138.23 കോ​ടി​യാ​യി. 2025-26ൽ 31,816.01 ​കോ​ടി​യും. നാ​ല്​ വ​ർ​ഷ​ത്തി​നി​ടെ പ​ലി​ശ​ച്ചെ​ല​വി​ൽ മാ​ത്രം വ​ന്ന വ​ർ​ധ​ന 9,199 കോ​ടി​യാ​ണ്.

റ​വ​ന്യൂ വ​രു​മാ​ന​ത്തി​ന്റെ വ​ലി​യൊ​രു ഭാ​ഗം ഇ​ത്ത​ര​ത്തി​ൽ പ​ലി​ശ അ​ട​ക്കാ​ൻ മാ​റ്റി​വെ​ക്കേ​ണ്ടി​വ​രു​ന്ന​ത് സം​സ്ഥാ​ന​ത്തി​ന് വ​ലി​യ സാ​മ്പ​ത്തി​ക വെ​ല്ലു​വി​ളി​യാ​ണ് സൃ​ഷ്ടി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ 10​ വ​ർ​ഷ​ത്തി​നി​ടെ സം​സ്ഥാ​ന​ത്തി​ന്റെ ക​ട​ബാ​ധ്യ​ത​യി​ൽ വ​ലി​യ വ​ർ​ധ​ന​വാ​ണ്. 2015-16ൽ ​സം​സ്ഥാ​ന ജി.​എ​സ്.​ഡി.​പി​യു​ടെ 20.9 ശ​ത​മാ​ന​മാ​യി​രു​ന്ന ക​ടം 2020-21ൽ 40.3 ​ശ​ത​മാ​ന​ത്തി​ലെ​ത്തി. 2025-26 സാ​മ്പ​ത്തി​ക വ​ർ​ഷ​ത്തി​ൽ മൊ​ത്തം ക​ടം 35.5 ശ​ത​മാ​ന​ത്തി​ലേ​ക്ക്​ താ​​ഴ്​​ന്നെ​ങ്കി​ലും ഇ​തും ധ​ന​ക​മീ​ഷ​ൻ നി​ശ്ച​യി​ച്ച 33 ശ​ത​മാ​ന​മെ​ന്ന പ​രി​ധി​യു​ടെ മു​ക​ളി​ലാ​ണ്.

പു​തു​ക്കി​യ ക​ണ​ക്കു​ക​ൾ പ്ര​കാ​രം സം​സ്ഥാ​ന​ത്തി​ന്റെ നി​ല​വി​ലെ ആ​കെ പൊ​തു​ക​ടം 5.45 ല​ക്ഷം കോ​ടി​യാ​ണ്. 2027-28 ൽ 6.09 ​ല​ക്ഷം കോ​ടി​യാ​യും 2028-29 ൽ 6.81 ​ല​ക്ഷം കോ​ടി​യാ​യും ഉ​യ​രു​മെ​ന്നാ​ണ്​ ക​ണ​ക്കാ​ക്കു​ന്ന​ത്. പ​രി​ഷ്ക​രി​ച്ച ബ​ജ​റ്റ് ക​ണ​ക്കു​ക​ൾ പ്ര​കാ​രം 2026-27 സാ​മ്പ​ത്തി​ക വ​ർ​ഷ​ത്തെ പൊ​തു​വാ​യ ക​ടം തി​രി​ച്ച​ട​വി​ന് ആ​കെ 1,39,964.11 കോ​ടി രൂ​പ​യാ​ണ് നീ​ക്കി​വെ​ച്ച​ത്. കേ​ന്ദ്ര​സ​ർ​ക്കാ​റി​ൽ നി​ന്നെ​ടു​ത്ത വാ​യ്പ​ക​ളു​ടെ തി​രി​ച്ച​ട​വി​ന് 981.19 കോ​ടി​യും.

ക​ടം പ​രി​ധി​വി​ട്ട്​ ഉ​യ​രു​ന്ന ഘ​ട്ട​ത്തി​ൽ ക​ടം-​ജി.​എ​സ്.​ഡി.​പി അ​നു​പാ​തം 15-ാം ധ​ന​കാ​ര്യ ക​മീ​ഷ​ൻ നി​ശ്ച​യി​ച്ച 33 ശ​ത​മാ​നം എ​ന്ന പ​രി​ധി​യി​ലേ​ക്ക് എ​ത്തി​ക്ക​ലാ​ണ്​ സ​ർ​ക്കാ​റി​ന്റെ ദീ​ർ​ഘ​കാ​ല ല​ക്ഷ്യം. നി​ല​വി​ലെ 35.5 ശ​ത​മാ​ന​മെ​ന്ന ഈ ​അ​നു​പാ​തം 2026-27ൽ 33.50 ​ശ​ത​മാ​ന​വും 2028-29ൽ 33.33 ​ശ​ത​മാ​ന​വും എ​ന്ന നി​ല​യി​ലെ​ത്തി​ക്കാ​ൻ ക​ഴി​യു​മെ​ന്നാ​ണ്​ ബ​ജ​റ്റ്​ രേ​ഖ​ക​ൾ വ്യ​ക്ത​മാ​ക്കു​ന്ന​ത്.

ഈ ​അ​നു​പാ​തം കു​റ​ക്കാ​ൻ ആ​ഭ്യ​ന്ത​ര ഉ​ൽ​പാ​ദ​ന​ത്തി​ൽ മി​ക​ച്ച വ​ള​ർ​ച്ച​യു​ണ്ടാ​കേ​ണ്ട​ത് അ​ത്യാ​വ​ശ്യ​മാ​ണ്. 2026-27ൽ 14.15 ​ശ​ത​മാ​ന​വും വ​രും​വ​ർ​ഷ​ങ്ങ​ളി​ൽ ആ​നു​പാ​തി​ക​വു​മാ​യ വ​ള​ർ​ച്ച സ​ർ​ക്കാ​ർ പ്ര​തീ​ക്ഷി​ക്കു​ന്നു. ഒ​പ്പം സ്വ​ന്തം നി​കു​തി വ​രു​മാ​ന​ത്തി​ൽ 2026-27ൽ 18.24 ​ശ​ത​മാ​നം വ​ള​ർ​ച്ച​യും ഉ​ന്നം വെ​ക്കു​ന്നു. നി​കു​തി ചോ​ർ​ച്ച ത​ട​യു​ന്ന​തി​ലൂ​ടെ​യും പി​രി​വ് ഊ​ർ​ജി​ത​മാ​ക്കു​ന്ന​തി​ലൂ​ടെ​യും ക​ടം വാ​ങ്ങു​ന്ന​ത് കു​റ​ക്കാ​ൻ സാ​ധി​ക്കു​മെ​ന്നാ​ണ് സ​ർ​ക്കാ​റി​ന്റെ ക​ണ​ക്കു​കൂ​ട്ട​ലു​ക​ൾ.

കേ​ര​ള​ത്തി​ന്‍റെ ആ​കെ റ​വ​ന്യൂ വ​രു​മാ​ന​ത്തി​ന്‍റെ 77 ശ​ത​മാ​നം ശ​മ്പ​ളം, പെ​ൻ​ഷ​ൻ, പ​ലി​ശ എ​ന്നി​വ ന​ൽ​കാ​നാ​യി മാ​ത്ര​മാ​ണ്​ വി​നി​യോ​ഗി​ക്കു​ന്ന​ത്. ശ​മ്പ​ളം, പെ​ൻ​ഷ​ൻ എ​ന്നി​വ​യി​ലെ വ​ർ​ധ​ന​വും ഡി.​എ കു​ടി​ശ്ശി​ക വി​ത​ര​ണ​വും കാ​ര​ണം 2026-27ൽ ​റ​വ​ന്യൂ ചെ​ല​വി​ൽ 17.84 ശ​ത​മാ​നം വ​ർ​ധ​ന പ്ര​തീ​ക്ഷി​ക്കു​ന്ന​താ​യി ബ​ജ​റ്റ്​ രേ​ഖ​ക​ൾ വ്യ​ക്ത​മാ​ക്കു​ന്നു. 

2022-23 മു​ത​ൽ 2028-29 വ​രെ​യു​ള്ള ശ​മ്പ​ള​ച്ചെ​ല​വ്​

2022-23 - 37,902.84 കോ​ടി

2023-24 - 38,572.85 കോ​ടി

2024-25- 39,903.81 കോ​ടി

2026-27- 52,561.05 കോ​ടി

2027-28 - 55,977.52 കോ​ടി

2028-29- 59,616.06 കോ​ടി

2022-23 മു​ത​ൽ 2028-29 വ​രെ​യു​ള്ള പെ​ൻ​ഷ​ൻ ചെ​ല​വ്​

2022-23 -26,090.04 കോ​ടി

2023-24 - 25,644.24 കോ​ടി

2024-25- 27,875.21 കോ​ടി

2026-27- 35,438.92 കോ​ടി

2027-28- 37,742.45 കോ​ടി

2028-29- 40,195.71 കോ​ടി

Tags:    
News Summary - Kerala will pay interest and get the net

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.