പി. ​നാ​രാ​യ​ണ​ക്കു​റു​പ്പ് അ​ന്ത​രി​ച്ചു

തി​​രു​​വ​​ന​​ന്ത​​പു​​രം: ക​​വി​​യും നി​​രൂ​​പ​​ക​​നു​​മാ​​യ പ​​ത്മ​​ശ്രീ പി. ​​നാ​​രാ​​യ​​ണ​​ക്കു​​റു​​പ്പ് (92) അ​​ന്ത​​രി​​ച്ചു. കേ​​ര​​ള സാ​​ഹി​​ത്യ അ​​ക്കാ​​ദ​​മി, ഓ​​ട​​ക്കു​​ഴ​​ൽ, കേ​​ര​​ള പാ​​ണി​​നി, വ​​ള്ള​​ത്തോ​​ൾ പു​​ര​​സ്കാ​​ര​​ങ്ങ​​ൾ ല​​ഭി​​ച്ചി​​ട്ടു​​ണ്ട്. 2022ൽ ​​രാ​​ജ്യം പ​​ത്മ​​ശ്രീ ന​​ൽ​​കി ആ​​ദ​​രി​​ച്ചു.

കേ​​ന്ദ്ര വാ​​ർ​​ത്താ​​വി​​ത​​ര​​ണ മ​​ന്ത്രാ​​ല​​യം, കേ​​ര​​ള ഭാ​​ഷ ഇ​​ൻ​​സ്‌​​റ്റി​​റ്റ്യൂ​​ട്ട്‌ എ​​ന്നി​​വ​​യു​​ടെ എ​​ഡി​​റ്റ​​ർ, റി​​സ​​ർ​​ച്ച് ഓ​​ഫി​​സ​​ർ പ​​ദ​​വി​​ക​​ളി​​ൽ പ്ര​​വ​​ർ​​ത്തി​​ച്ചു. ദീ​​ർ​​ഘ​​നാ​​ൾ ത​​പ​​സ്യ ക​​ലാ​​സാ​​ഹി​​ത്യ വേ​​ദി അ​​ധ്യ​​ക്ഷ​​നാ​​യി​​രു​​ന്നു.

1934 സെ​​പ്​​​റ്റം​​ബ​​ർ അ​​ഞ്ചി​​ന് ആ​​ല​​പ്പു​​ഴ ഹ​​രി​​പ്പാ​​ട്ടാ​​യി​​രു​​ന്നു​ ജ​​ന​​നം. 1957ൽ ​​സെ​​ൻ​​ട്ര​​ൽ സെ​​ക്ര​​ട്ടേ​​റി​​യ​​റ്റ് സ​​ർ​​വി​​സി​​ലും 1971-75 കാ​​ല​​ത്ത് കേ​​ര​​ള ഭാ​​ഷ ഇ​​ൻ​​സ്റ്റി​​റ്റ്യൂ​​ട്ടി​​ലും പ്ര​​വ​​ർ​​ത്തി​​ച്ചു. വി​​ശ്വ​​വി​​ജ്ഞാ​​ന​​കോ​​ശം, സ​​ർ​​വ​​വി​​ജ്ഞാ​​ന​​കോ​​ശം ഇ​​ൻ​​സ്റ്റി​​റ്റ്യൂ​​ട്ട് എ​​ന്നി​​വ​​യി​​ൽ ഗ​​സ്റ്റ് എ​​ഡി​​റ്റ​​ർ, ആ​​ഗ്ര​​യി​​ലെ സ​​ൻ​​സ്കാ​​ർ ഭാ​​ര​​തി വൈ​​സ് പ്ര​​സി​​ഡ​​ന്റ് എ​​ന്നീ നി​​ല​​ക​​ളി​​ലും പ്ര​​വ​​ർ​​ത്തി​​ച്ചു. കേ​​ര​​ള ക​​ലാ​​മ​​ണ്ഡ​​ലം എ​​ക്സി​​ക്യൂ​​ട്ടീ​​വ് ബോ​​ർ​​ഡ് അം​​ഗ​​മാ​​യി​​രു​​ന്നു.

ഭാ​​ര്യ: വി​​ജ​​യ​​ല​​ക്ഷ്മി. മ​​ക്ക​​ൾ: ഡോ. ​​വൃ​​ന്ദ ജ​​യ​​കു​​മാ​​ർ (റി​​ട്ട. പ്ര​​ഫ​​സ​​ർ, ഡി.​​ബി കോ​​ള​​ജ്, ശാ​​സ്താം​​കോ​​ട്ട), വി​​ജു നാ​​രാ​​യ​​ൺ (ഡെ​​പ്യൂ​​ട്ടി ഡ​​യ​​റ​​ക്ട​​ർ, ലോ​​ക്സ​​ഭ സെ​​ക്ര​​ട്ടേ​​റി​​യ​​റ്റ്), വി​​വേ​​ക് നാ​​രാ​​യ​​ൺ (മാ​​നേ​​ജി​​ങ് എ​​ഡി​​റ്റ​​ർ, നെ​​റ്റ് വ​​ർ​​ക്ക് 18). സം​​സ്കാ​​രം ഞാ​​യ​​റാ​​ഴ്ച വൈ​​കീ​​ട്ട് 3.30ന് ​​തൈ​​ക്കാ​​ട് ശാ​​ന്തി​​ക​​വാ​​ട​​ത്തി​​ൽ. 

Tags:    
News Summary - Poet and critic Padma Shri P. Narayanakurup passes away

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.