Posted On
date_range Updated On
date_range കലോൽസവം: വിദ്യാർഥികൾക്ക് ഗ്രേസ്മാർക്ക് നഷ്ടമാവില്ല-ഇ.പി ജയരാജൻ
തിരുവനന്തപുരം: സംസ്ഥാന സ്കൂൾ കലോൽസവം ആർഭാടപൂർവം നടത്തുന്നതാണ് ഒഴിവാക്കിയതെന്ന് മന്ത്രി ഇ.പി ജയരാജൻ. അതേ സമയം, വിദ്യാർഥികൾക്ക് ഗ്രേസ് മാർക്ക് ലഭിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കും. മുഖ്യമന്ത്രി തിരിച്ചെത്തിയ ശേഷം ഇക്കാര്യത്തിൽ അന്തിമ തീരുമാനം എടുക്കുമെന്നും ജയരാജൻ പറഞ്ഞു.
സർക്കാർ പണം ഉപയോഗിച്ച് നടത്തുന്ന ആഘോഷങ്ങൾ ഒഴിവാക്കാൻ കഴിഞ്ഞ ദിവസം തീരുമാനിച്ചിരുന്നു. പൊതുഭരണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയാണ് ഇതുസംബന്ധിച്ച് ഉത്തരവിറക്കിയത്. ഇതുപ്രകാരം സംസ്ഥാന സ്കൂൾ കലോൽസവം, അന്താരാഷ്ട്ര ചലച്ചിത്ര മേള, എന്നിവ ഒഴിവാക്കാൻ തീരുമാനിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.